കാറിന്റെ ഡിക്കിയില്‍ പടക്കം സൂക്ഷിച്ച് യാത്ര ചെയ്തവര്‍ക്ക് സംഭവിച്ചത്

കടയില്‍ നിന്ന് വാങ്ങിയ പടക്കം കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചപ്പോള്‍ ആരും കരുതിയില്ല വഴിയില്‍ അവരെ കാത്തിരിക്കുന്നത് ഇത്തരമൊരു ദുരന്തമാണെന്ന്. സിഗ്നലില്‍ നിര്‍ത്തിയിട്ട കാറില്‍ സിഗരറ്റ് വലിക്കാന്‍ കാറിലുള്ള ഒരാള്‍ക്ക് തോന്നിയപ്പോള്‍ അപകടത്തിലായത് നാലു ജീവനാണ്. 

ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ യിവു നഗരമാണ് അത്തരമൊരു അപകടത്തിന് സാക്ഷിയായത്. വിന്‍ഡ് ഷീല്‍ഡില്‍ പുക കണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ കാറില്‍ പൊട്ടിത്തെറിയായി. ഡിക്കിയില്‍ നിന്ന്പടക്കം പുറത്തേയ്ക്ക് വന്ന് പൊട്ടാന്‍ തുടങ്ങി. സീറ്റിലിരുന്നവര്‍ പുറത്തിറങ്ങി ഓടിയതു കൊണ്ട് ഒഴിവായത് വന്‍ അപകടം. 

കാറില്‍ നിന്ന് പെട്ടന്ന് തീയും പുകയും പുറത്ത് വരുന്നത് കണ്ട് പിന്നില്‍ വന്ന കാറിന് നിയന്ത്രണം വിട്ട് ഈ കാറില്‍ നിന്ന് അകലം പാലിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.