എംജി ആസ്റ്ററിന്‍റെ വില വർധിപ്പിച്ചു. 49,000 രൂപയാണ് കമ്പനി വില വർധിപ്പിച്ചിരിക്കുന്നത്.  ആസ്റ്ററിൻ്റെ ചില വകഭേദങ്ങളുടെ വില വർധിപ്പിച്ചിട്ടില്ല. എന്നാൽ വില മാറിയ വേരിയൻ്റുകളുടെ വില ഇതിനകം 12,000 രൂപ മുതൽ 49,000 രൂപ വരെ കൂടി.  ശതമാന കണക്കുകൾ നോക്കിയാൽ ആസ്റ്ററിന്‍റെ വില 3.02% വർദ്ധിച്ചു. 

എംജി മോട്ടോർ ഇന്ത്യ ആസ്റ്റർ 2025 പതിപ്പിൻ്റെ വില വർധിപ്പിച്ചു. 49,000 രൂപയാണ് കമ്പനി വർധിപ്പിച്ചിരിക്കുന്നത്. എന്നാൽ ആസ്റ്ററിൻ്റെ ചില വകഭേദങ്ങളുടെ വില വർധിപ്പിച്ചിട്ടില്ല. വില മാറിയ വേരിയൻ്റുകളുടെ വില ഇതിനകം 12,000 രൂപ മുതൽ 49,000 രൂപ വരെ കൂടി. ശതമാന കണക്കുകൾ നോക്കിയാൽ ആസ്റ്ററിന്‍റെ വിലയിൽ 3.02 ശതമാനം വർദ്ധനവ് സംഭവിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഈ എസ്‌യുവിയിൽ 80 ൽ അധികം കണക്റ്റഡ് കാർ സവിശേഷതകൾ, പനോരമിക് സൺറൂഫ്, ADAS ലെവൽ 2, ഡിജിറ്റൽ കീ, റിയർ ഡ്രൈവ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, എച്ച്ഡി ടച്ച്‌സ്‌ക്രീൻ, കോർണറിംഗ് അസിസ്റ്റുള്ള ഫ്രണ്ട് ഫോഗ് ലാമ്പുകൾ, റിയർ ഫോഗ് ലാമ്പുകൾ, ഹീറ്റിംഗ് ORVM, 3 സ്റ്റിയറിംഗ് മോഡുകൾ തുടങ്ങിയവ ലഭിക്കും. ഇതുകൂടാതെ പുഷ് സ്റ്റാർട്ട്, സ്റ്റോപ്പ് ബട്ടണുകൾ, പവർഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ തുടങ്ങിയ ഫീച്ചറുകളും ഉണ്ടാകും.

1.3 ലിറ്റർ ടർബോ പെട്രോളും 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുമാണ് എംജി ആസ്റ്ററിനുള്ളത്. ഈ ടർബോചാർജ്ഡ് എഞ്ചിൻ 138 ബിഎച്ച്പി പവറും 220 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇതിനൊപ്പം ഈ എഞ്ചിൻ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനിൽ ലഭിക്കും. നാച്ച്വറലി ആസ്പിറേറ്റഡ് എഞ്ചിൻ 108 ബിഎച്ച്പി പവറും 144 എൻഎം ടോർക്കും സൃഷ്ടിക്കുന്നു, ഈ എഞ്ചിനിൽ വാഹനം സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിലും ലഭിക്കും.

അതേസമയം എംജി മോട്ടോർ ഇന്ത്യ കോമറ്റ് ഇ വിയുടെ വിലയും കമ്പനി കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചു. കോമറ്റിന്‍റെ വില കമ്പനി 3.36 ശതമാനത്തോളം വർധിപ്പിച്ചു. കോമറ്റ് ഇവിയുടെ വില നിലവിൽ 32,000 രൂപയോളം കൂടി എന്നാണ് റിപ്പോർട്ടുകൾ. ബേസ് വേരിയന്‍റിന് 1000 രൂപയോളമാണ് കൂടിയത്. അടുത്തിടെ എംജി ബാസ് പ്ലാനിനൊപ്പം 4.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ കോമറ്റ് പുറത്തിറക്കിയിരുന്നു ഈ വിലയ്ക്ക് വാഹനം വാങ്ങിയ ശേഷം, കിലോമീറ്ററിന് 2.5 രൂപ ബാറ്ററി വാടക നൽകേണ്ടി വരും. അതായത് ഈ പുതിയ സ്‍കീം കാരണം ഈ വാഹനത്തിൻ്റെ വില ഇത്രയും കുറഞ്ഞു. ഇനി നിങ്ങൾക്ക് ബാറ്ററി വാടകയ്‌ക്കെടുക്കുന്ന ഈ ഓപ്ഷനിൽ താൽപ്പര്യമില്ലെങ്കിലും ഈ കാർ വാങ്ങാം. പക്ഷേ അപ്പോൾ ഈ വാഹനത്തിൻ്റെ പ്രാരംഭ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 6.99 ലക്ഷം രൂപ മുതലായിരിക്കും എന്നുമാത്രം.

 എംജി കോമറ്റ് ഇവിക്ക് 17.3kWh ബാറ്ററി പായ്ക്ക് ഉണ്ട്. അത് ഒറ്റ ചാർജിൽ 230 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. കാറിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് മോട്ടോറിന് പരമാവധി 42 ബിഎച്ച്പി കരുത്തും 110 എൻഎം പരമാവധി ടോർക്കും സൃഷ്‍ടിക്കാൻ കഴിയും. ഈ ഇലക്ട്രിക് കാർ 3.3kWh ചാർജർ ഉപയോഗിച്ച് പൂർണ്ണമായി ചാർജ് ചെയ്യാൻ ഏഴ് മണിക്കൂർ എടുക്കും. നിലവിൽ, എംജി കോമറ്റ് ഇവി ഇന്ത്യൻ ഉപഭോക്താക്കൾക്ക് മൂന്ന് വേരിയൻ്റുകളിലും അഞ്ച് കളർ ഓപ്ഷനുകളിലും ലഭ്യമാണ്.