ഒരു ആരാധനാപാത്രമായിരുന്ന ടാറ്റ സിയറ എസ്‌യുവി ഈ വർഷം ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ്. പുതിയ സിയറ കൂടുതൽ ധീരവും, സാങ്കേതികവിദ്യ നിറഞ്ഞതും, ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകൾ നിറഞ്ഞതുമായിരിക്കും.
ഒരുകാലത്ത് ഇന്ത്യയിൽ ഒരു ആരാധനാപാത്രമായിരുന്ന, ദശലക്ഷക്കണക്കിന് ഹൃദയങ്ങൾ കീഴടക്കിയ ടാറ്റ സിയറ എസ്‌യുവി ഈ വർഷം ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ്. എങ്കിലും, നിങ്ങൾ ഓർക്കുന്ന രീതിയിൽ അത് തിരിച്ചുവരില്ല. ഇത്തവണ ഇത് കൂടുതൽ ശക്തവും സാങ്കേതികവിദ്യ നിറഞ്ഞതും ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകൾ നിറഞ്ഞതുമായിരിക്കും. ഏകദേശം നിർമ്മാണ ഘട്ടത്തിലായിരുന്ന ടാറ്റ സിയറ മോഡൽ 2025 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്നു. അവസാന മോഡൽ 2025 ന്റെ രണ്ടാം പകുതിയിൽ അതായത് ഉത്സവ സീസണിൽ നിരത്തുകളിൽ എത്താൻ ഒരുങ്ങുകയാണ്.
ടാറ്റയുടെ പുതിയ കാലത്തെ ഡിസൈൻ ശൈലിയിൽ പുതിയ സിയറ ആധുനികമായി കാണപ്പെടുന്നു. എങ്കിലും ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, സിഗ്നേച്ചർ വളഞ്ഞ പിൻവശത്തെ വിൻഡോകൾ, ഉയർന്ന സെറ്റ് ബോണറ്റ് എന്നിവ ഉൾപ്പെടെ ചില യഥാർത്ഥ ഡിസൈൻ ഘടകങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു. പഴയ സിയറയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയതിന് റൂഫ്‌ലൈനിന്റെ ഒരു ഷാർപ്പായിട്ടുള്ള രൂപകൽപ്പനയും ചെറിയ ഫ്രണ്ട്, റിയർ ഓവർഹാങ്ങുകളും ഉണ്ട്. കൂടാതെ ഹെഡ്‌ലാമ്പുകൾ യഥാർത്ഥ പഴയ യൂണിറ്റുകളേക്കാൾ കനംകുറഞ്ഞതാണ്. പഴയ ഉയരവും കട്ടിയുള്ളതുമായ 215/75 R15 ടയറുകൾ 195/65 R19 ടയറുകളുമായി കൂട്ടിച്ചേർത്ത 19 ഇഞ്ച് അലോയി വീലുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു. ബോഡിക്ക് ചുറ്റും ഓടുന്ന റൂഫ് റെയിലുകളും കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗും പുതിയ സിയറയിൽ കാണുന്നില്ല.
പുതിയ ഇന്റീരിയറിന്‍റെ ഒരു ചെറിയ കാഴ്‍ച പോലും നമുക്ക് ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. എങ്കിലും, പുതിയ സിയറ ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണവും നിരവധി നൂതന സവിശേഷതകളുമായാണ് വരുമെന്ന് പ്രതീക്ഷിക്കുന്നത്. ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററിയുള്ള വെന്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, പ്രീമിയം സൗണ്ട് സിസ്റ്റം, വയർലെസ് ഫോൺ ചാർജിംഗ് പാഡ്, ഒന്നിലധികം യുഎസ്ബി പോർട്ടുകൾ, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്, എഡിഎഎസ് സ്യൂട്ട്, 7 എയർബാഗുകൾ, ഇഎസ്‍സി, ഇബിഡി ഉള്ള എബിഎസ്, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ തുടങ്ങിയ സവിശേഷതകൾ ഈ എസ്‌യുവിയിൽ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.
പഴയ സിയറയ്ക്ക് മടക്കാവുന്ന പിൻ ബെഞ്ച് സീറ്റും വലിയ കാർഗോ ഏരിയയും ഉള്ള അഞ്ച് സീറ്റർ കോൺഫിഗറേഷൻ ഉണ്ടായിരുന്നു. എന്നാൽ പുതിയ മോഡലിന് 4, 5 സീറ്റർ ലേഔട്ടുകൾ വാഗ്ദാനം ചെയ്യും. നാല് സീറ്റർ പതിപ്പ് ലോഞ്ച് പോലുള്ള അനുഭവം നൽകും. പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നീ മൂന്ന് പവർട്രെയിൻ ഓപ്ഷനുകളുമായി വരുന്ന ഒരേയൊരു വാഹനമായിരിക്കും പുതിയ സിയറ. ഇലക്ട്രിക് പതിപ്പ് ആദ്യം വരാൻ സാധ്യതയുണ്ട്. തുടർന്ന് അതിന്‍റെ ഐസിഇ മോഡൽ വരും. സിയറയ്ക്കായി ടാറ്റ 1.5L ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ പെട്രോളും 1.5L ഡീസൽ എഞ്ചിനുകളും ഉപയോഗിച്ചേക്കാം. സിയറ ഇവിയുടെ സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എസ്‌യുവിയുടെ ഐസിഇ പതിപ്പ് 4X4 സിസ്റ്റത്തോടെ വാഗ്ദാനം ചെയ്തേക്കാം. ഇത് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളുമായി വരും. പഴയ സിയറയിൽ നാച്ചുറലി ആസ്പിറേറ്റഡ് ഡീസൽ എഞ്ചിനാണ് ലഭ്യമായിരുന്നത്. പിന്നീട് ഇതിനൊപ്പം 91 ബിഎച്ച്പി, 2.0 ലിറ്റർ ടർബോ ഡീസൽ മോട്ടോറും ചേർത്തു. അഞ്ച് സ്‍പീഡ് മാനുവൽ മാത്രമായിരുന്നു ലഭ്യമായ ഏക ഗിയർബോക്സ്. 4X4 ഡ്രൈവ്ട്രെയിൻ സജ്ജീകരണത്തോടെയാണ് ഇത് വാഗ്ദാനം ചെയ്തത്.



