2024-ൽ പുറത്തിറങ്ങിയ ടാറ്റ പഞ്ച് ഇവിക്ക് ഈ സാമ്പത്തിക വർഷത്തിൽ ആദ്യ മിഡ്‌ലൈഫ് അപ്‌ഡേറ്റ് ലഭിക്കും. വലിയ ബാറ്ററി പായ്ക്കുകൾ, മെച്ചപ്പെട്ട സ്റ്റൈലിംഗ്, ഫീച്ചർ അപ്‌ഗ്രേഡുകൾ എന്നിവ ഇതിൽ പ്രതീക്ഷിക്കാം.

2024 ന്‍റെ തുടക്കത്തിൽ ആണ് ടാറ്റ പഞ്ച് ഇവി പുറത്തിറക്കിയത്. ടാറ്റയുടെ പുതിയ ആക്റ്റി.ഇവി (ജനറേഷൻ 2) ആർക്കിടെക്ചറിന്റെ അരങ്ങേറ്റം കൂടിയായിരുന്നു ഈ ലോഞ്ച്. നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറുകളിൽ ഒന്നാണിത്. വിപണിയിൽ എത്തിയതിനുശേഷം പഞ്ച് ഇവിക്ക് കാര്യമായ അപ്‌ഡേറ്റുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ, ഈ സാമ്പത്തിക വർഷത്തിൽ അതിന്റെ ആദ്യത്തെ മിഡ്‌ലൈഫ് അപ്‌ഡേറ്റ് ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ. എങ്കിലും, ഇതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമില്ല. പുതിയ 2026 ടാറ്റ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ് അല്പം മെച്ചപ്പെട്ട സ്റ്റൈലിംഗ്, ഫീച്ചർ അപ്‌ഗ്രേഡുകൾ, വലിയ ബാറ്ററി പായ്ക്ക് എന്നിവയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

പുതുക്കിയ പഞ്ച് ഇവിക്ക് ടാറ്റ നെക്‌സോൺ ഇവിയിൽ നിന്ന് വലിയ ബാറ്ററി പായ്ക്കുകൾ കടമെടുത്തേക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. നിലവിൽ ഇത് 49kWh ഉം 45kWh എന്നിങ്ങനെ രണ്ട് ഓപ്ഷനുകളോടെ ലഭ്യമാണ്. 45kWh ബാറ്ററി പായ്ക്ക് എആർഎഐ ക്ലെയിം ചെയ്ത 489 കിലോമീറ്റർ റേഞ്ച് നൽകുന്നു. ഇവ യഥാക്രമം 145bhp ഉം 215Nm ഉം പവർ, ടോർക്ക് ഔട്ട്‌പുട്ടുകൾ നൽകുന്നു. നിലവിലുള്ള പഞ്ച് ഇവിയിൽ 25kWh അല്ലെങ്കിൽ 35kWh ബാറ്ററി പായ്ക്ക് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഇത് യഥാക്രമം 315km ഉം 421km ഉം എൈഡിസി റേഞ്ച് വാഗ്‍ദാനം ചെയ്യുന്നു.

വലിയ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, പുതിയ സീറ്റ് അപ്ഹോൾസ്റ്ററി, ട്രിമ്മുകൾ, പവർഡ് ഫ്രണ്ട് സീറ്റുകൾ, പ്രീമിയം സൗണ്ട് സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററുള്ള 360 ഡിഗ്രി ക്യാമറ തുടങ്ങിയവ പുതുക്കിയ പഞ്ച് ഇവിയിൽ ടാറ്റ സജ്ജീകരിക്കാൻ സാധ്യതയുണ്ട്. പുതുതായി പുറത്തിറക്കിയ ഹാരിയർ ഇവിയിൽ നിന്നുള്ള ഡിജിറ്റൽ കീ, ഡ്രൈവ് പേ തുടങ്ങിയ ചില സവിശേഷതകളും പുതിയ ടാറ്റ പഞ്ച് ഇവിയിൽ നിന്ന് ലഭിച്ചേക്കാം. അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സ്യൂട്ടും ഇതിൽ ഉൾപ്പെടുത്തിയേക്കാം.

അകത്തും പുറത്തും കുറഞ്ഞ അപ്‌ഗ്രേഡുകളോടെ ടാറ്റ മോട്ടോഴ്‌സ് പുതുക്കിയ പഞ്ച് (ഐസിഇ) അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പുതിയ ലെതറെറ്റ് പൊതിഞ്ഞ രണ്ട് സ്‌പോക്ക് സ്റ്റിയറിംഗ് വീലും 7 ഇഞ്ച് ടിഎഫ്‍ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മൈക്രോ എസ്‌യുവിയിൽ പ്രതീക്ഷിക്കുന്നു. പുതിയ പഞ്ചിൽ 86bhp, 1.2L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 73.4bhp, 1.2L പെട്രോൾ + സിഎൻജി പവർട്രെയിനുകൾ എന്നിവ തുടരും.