ഹോണ്ട എലിവേറ്റ് എസ്‌യുവിയുടെ അപെക്സ് സമ്മർ എഡിഷൻ പുതിയ സവിശേഷതകളോടെ വീണ്ടും വിപണിയിലെത്തി. ഡ്യുവൽ-ടോൺ ഇന്റീരിയർ, ലെതറെറ്റ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. 12.39 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.
ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ എസ്‌യുവി എലിവേറ്റിന്റെ അപെക്സ് സമ്മർ എഡിഷനെ വിപണിയിൽ വീണ്ടും അവതരിപ്പിച്ചു. മാനുവൽ പതിപ്പിന് 12.39 ലക്ഷം രൂപയും സിവിടി ഓട്ടോമാറ്റിക് വേരിയന്റിന് 13.59 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. ഈ പതിപ്പ് ആദ്യമായി 2024 സെപ്റ്റംബറിൽ V, VX ട്രിമ്മുകളിൽ പുറത്തിറക്കിയിരുന്നു.
അപെക്സ് എഡിഷൻ ബാഡ്ജുകളും മറ്റ് പ്രത്യേക ആക്‌സസറികളും ഉൾപ്പെടെ ചെറിയ സൗന്ദര്യവർദ്ധക മാറ്റങ്ങൾ അപെക്സ് എഡിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 121 ബിഎച്ച്പി, 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ അടങ്ങിയ ഒരു ലിമിറ്റഡ് റൺ എഡിഷനാണിത്. സാധാരണ വി ട്രിമ്മുമായി (മാനുവലും സിവിടിയും) താരതമ്യപ്പെടുത്തുമ്പോൾ, എലിവേറ്റ് അപെക്സ് സമ്മർ എഡിഷന് ഏകദേശം 32,000 രൂപ കൂടുതൽ താങ്ങാനാവുന്ന വിലയുണ്ട്.
ഹോണ്ട എലിവേറ്റ് അപെക്സ് സമ്മർ എഡിഷൻ ഡ്യുവൽ-ടോൺ വെള്ളയും കറുപ്പും നിറങ്ങളിലുള്ള ക്യാബിൻ തീമോടെയാണ് വരുന്നത്. പുതിയ ലെതറെറ്റ് സീറ്റ് കവറുകളും ഡോർ ട്രിമ്മും, ആംബിയന്റ് ലൈറ്റുകൾ, സീറ്റ് കുഷ്യനുകൾ, 360 ഡിഗ്രി ക്യാമറ എന്നിവയ്‌ക്കൊപ്പം വലിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇതിൽ ഉൾപ്പെടുന്നു. പുറംഭാഗത്ത്, ഈ പ്രത്യേക പതിപ്പിന് പ്രത്യേക കറുപ്പ്, ക്രോം ഹൈലൈറ്റുകളും 'അപെക്സ് എഡിഷൻ' ബാഡ്‍ജുകളും ഉണ്ട്. 2025 ഹോണ്ട എലിവേറ്റ് അപെക്സ് സമ്മർ എഡിഷനിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ഈ പതിപ്പിൽ കറുപ്പും ഐവറി കളർ തീമും ഉള്ള ഡാഷ്‌ബോർഡ്, ഐവറി ലെതറെറ്റ് സീറ്റുകൾ എന്നിവ ഉൾപ്പെടുന്നു. ഡോർ പാഡുകളിലും ഡാഷ്‌ബോർഡിലും സോഫ്റ്റ് ടച്ച് മെറ്റീരിയൽ ഉപയോഗിക്കുന്നത് വാഹനത്തെ കൂടുതൽ പ്രീമിയമാക്കുന്നു. അപെക്സ് സമ്മർ എഡിഷന്റെ പുറംഭാഗത്ത് വലിയ മാറ്റങ്ങളൊന്നുമില്ല. എന്നാൽ "അപെക്സ്" ബാഡ്ജിംഗും പരിമിതമായ വർണ്ണ ഓപ്ഷനുകളും അതിനെ സവിശേഷമാക്കുന്നു. സുരക്ഷയ്ക്കായി ഈ പതിപ്പിൽ ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി 360-ഡിഗ്രി ക്യാമറ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഇനി VX ട്രിമ്മുകളിലും ലഭ്യമാകും.
2025 ഏപ്രിലിൽ ജപ്പാൻ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിൽ (JNCAP) ഇന്ത്യയിൽ നിർമ്മിച്ച ഹോണ്ട എലിവേറ്റിന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചിരുന്നു. എലിവേറ്റ് ജപ്പാനിൽ ഹോണ്ട WR-V എന്ന പേരിലാണ് വിൽക്കുന്നത്. എസ്‌യുവിയുടെ ജപ്പാൻ-സ്പെക്ക് മോഡലിൽ 6 എയർബാഗുകൾ, ഐസോഫിക്സ് ചൈൽഡ് മൗണ്ട് സീറ്റുകൾ, വാഹന സ്റ്റെബിലിറ്റി കൺട്രോൾ സിസ്റ്റം, ഇബിഡി ഉള്ള എബിഎസ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകൾ, ക്യാമറ എന്നിവയ്‌ക്കൊപ്പം സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതയായി ഹോണ്ട സെൻസിംഗ് സിസ്റ്റം (ADAS) ലഭിക്കുന്നു.



