ഹസ്‌ഖ്‌വർണ മോട്ടോർസൈക്കിൾസ് 2022 എൻ‌ഡ്യൂറോ ശ്രേണിയെ വിപണിയില്‍ അവതരിപ്പിച്ചതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിപണിയിൽ ആണ് വാഹനത്തിന്‍റെ അവതരണം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹസ്‌ഖ്‌വർണ മോട്ടോർസൈക്കിൾസ് 2022 എൻ‌ഡ്യൂറോ ശ്രേണിയെ വിപണിയില്‍ അവതരിപ്പിച്ചതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിപണിയിൽ ആണ് വാഹനത്തിന്‍റെ അവതരണം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. എൻ‌ഡ്യൂറോ ലൈനപ്പിൽ ഏഴ് മോഡലുകൾ ഉൾപ്പെടുന്നതായും TE, FE എന്നിങ്ങനെ രണ്ട് വ്യത്യസ്‍ത ശ്രേണികളിലായിട്ടാണ് ഇവ എത്തുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യത്തെ (TE) ശ്രേണിയിൽ ടൂ-സ്ട്രോക്ക് എഞ്ചിനുകളുള്ള മൂന്ന് മോഡലുകൾ ഉൾപ്പെടുന്നു, രണ്ടാമത്തെ (FE) ശ്രേണിയിൽ ഫോർ-സ്ട്രോക്ക് പവർട്രെയിനുകൾ ഉപയോഗിക്കുന്ന ശേഷിക്കുന്ന നാല് മോഡലുകൾ ഉൾപ്പെടുന്നു. TE 150i, TE 250i, TE 300i തുടങ്ങിയ മോഡലുകൾ ഹസ്‌ഖ്‌വർണ TE ശ്രേണിയിൽ ഉൾക്കൊള്ളുന്നു.

150 സിസി എഞ്ചിന്‍ ആണ് TE 150iന്‍റെ ഹൃദയം. TE 250i 250 സിസി എഞ്ചിനും, TE 300iക്ക് 300 സിസി യൂണിറ്റും കരുത്ത് പകരും. FE ശ്രേണിയിൽ യഥാക്രമം 250 സിസി, 350 സിസി, 450 സിസി, 511 സിസി ഫോർ-സ്ട്രോക്ക് എഞ്ചിനുകളുള്ള FE 250, FE 350, FE 450, FE 501 എന്നിവ ഉൾപ്പെടുന്നു.

പുത്തൻ കളർ സ്‍കീമുകളും യെല്ലോ ഹൈലൈറ്റുകൾ ഉൾക്കൊള്ളുന്ന ഗ്രാഫിക്സും ഉപയോഗിച്ച് പുതിയ 2022 എൻ‌ഡ്യൂറോ മോഡലുകൾ കമ്പനി അപ്‌ഡേറ്റുചെയ്‌തു. പുതിയ ശ്രേണിയിൽ ബ്രാക്ടെക് ബ്രേക്കുകളും ക്ലച്ച് സജ്ജീകരണവും നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സ്വീഡിഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ഹസ്ഖ് വാര്‍ണ അടുത്തിടെയാണ് ഇന്ത്യയിലെത്തിയത്. ഓസ്ട്രിയന്‍ ബൈക്ക് നിര്‍മാതാക്കളായ കെടിഎമ്മാണ് ഹസ്‌ക്‌വാര്‍ണയുടെ മാതൃ കമ്പനി.