ഹ്യുണ്ടായി സ്റ്റാരിയയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ 2025 അവസാനമോ 2026 ന്റെ തുടക്കത്തിലോ അവതരിപ്പിക്കും. 

ക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയുടെ ഫാമിലി മോഡലായ സ്റ്റാരിയ ഒരു പ്രധാന മിഡ്‌ലൈഫ് അപ്‌ഡേറ്റിനായി ഒരുങ്ങുകയാണ്. 2025 അവസാനമോ 2026 ന്റെ തുടക്കത്തിലോ ഈ മോഡൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത മോഡൽ ആദ്യം ആഭ്യന്തര വിപണിയായ ദക്ഷിണ കൊറിയയിലും തുടർന്ന് യൂറോപ്പ്, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവയുൾപ്പെടെ മറ്റ് ആഗോള വിപണികളിലും ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലേക്ക് ഈ ഫാമിലി കാർ കൊണ്ടുവരാൻ കമ്പനിക്ക് പദ്ധതിയില്ല. എങ്കിലും, ഈ വർഷം ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി ഷോയിൽ എംപിവി പ്രദർശിപ്പിച്ചിരുന്നു.

അപ്‌ഡേറ്റ് ചെയ്ത സ്റ്റാരിയയുടെ പരീക്ഷണം ഹ്യുണ്ടായി ആരംഭിച്ചു. അടുത്തിടെ ഓസ്ട്രിയൻ ആൽപ്‌സിൽ അവരുടെ പരീക്ഷണ വാഹനങ്ങളിലൊന്ന് ക്യാമറയിൽ പതിഞ്ഞു. മിക്ക ഡിസൈൻ മാറ്റങ്ങളും മറച്ചുവെച്ചുകൊണ്ട് പ്രോട്ടോടൈപ്പ് സെമി-കാമഫ്ലേജ് ആയിരുന്നു ഈ പരീക്ഷണ മോഡൽ. എങ്കിലും, കുറച്ച് ഘടകങ്ങൾ അപ്പോഴും ദൃശ്യമായിരുന്നു. പുതിയ ഹ്യുണ്ടായ് സ്റ്റാറായി ബ്രാൻഡിന്റെ പുതിയ ഡിസൈൻ ഭാഷ ലഭിക്കുന്നു.

2025 ലെ ഹ്യുണ്ടായി സ്റ്റാരിയ നിലവിലുള്ള എഞ്ചിനുകൾ നിലനിർത്താൻ സാധ്യതയുണ്ട്. ആഗോളതലത്തിൽ, എംപിവി ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 2.2 ലിറ്റർ ഡീസൽ, 3.5 ലിറ്റർ V6 പെട്രോൾ, ഒരു ഹൈബ്രിഡ് സജ്ജീകരണം എന്നിവയാണ് ഈ എഞ്ചിനുകൾ. എങ്കിലും, മികച്ച ഇന്ധനക്ഷമതയും പ്രകടനവും നേടുന്നതിന് ഈ എഞ്ചിനുകൾ വീണ്ടും കാലിബ്രേറ്റ് ചെയ്തേക്കാം എന്നാണ് റിപ്പോർട്ടുകൾ.

പുതിയ പാറ്റേണുള്ള, അല്പം പരിഷ്‍കരിച്ച ഫ്രണ്ട് ഗ്രില്ലും, ട്വീക്ക് ചെയ്ത ഫ്രണ്ട് ബമ്പറും അപ്‌ഡേറ്റ് ചെയ്ത മോഡലിൽ ഉണ്ടാകുമെന്ന് സ്പൈ ഇമേജുകൾ വെളിപ്പെടുത്തുന്നു. തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി ലൈറ്റ് ബാർ മാറ്റമില്ലാതെ തുടരുന്നു, അതേസമയം ഹെഡ്‌ലാമ്പുകൾക്ക് പുതിയ ഗ്രാഫിക്‌സ് ലഭിക്കുന്നു. ഡൈമൻഷണൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. അപ്‌ഡേറ്റ് ചെയ്ത സ്റ്റാരിയയ്ക്ക് 5,253 എംഎം നീളവും 1,997 എംഎം വീതിയും 1,990 എംഎം ഉയരവും 3,273 എംഎം നീളമുള്ള വീൽബേസും ഉണ്ടായിരിക്കും.

പുതിയ ഹ്യുണ്ടായി സ്റ്റാരിയ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല. എങ്കിലും, അപ്‌ഡേറ്റ് ചെയ്‌ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മെച്ചപ്പെടുത്തിയ മെറ്റീരിയലുകൾ, പുതിയ സവിശേഷതകൾ എന്നിവയുടെ രൂപത്തിൽ ഇതിന് വളരെ കുറഞ്ഞ അപ്‌ഗ്രേഡുകൾ ലഭിക്കാൻ സാധ്യതയുണ്ട്. 8 ഇഞ്ച് ടച്ച് ഡിസ്‌പ്ലേ, പൂർണ്ണമായും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ, 12-സ്പീക്കർ ബോസ് ഓഡിയോ സിസ്റ്റം, ലെതർ അപ്ഹോൾസ്റ്ററി, ലംബർ സപ്പോർട്ടുള്ള പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, എൽഇഡി ആംബിയന്റ് മൂഡ് ലൈറ്റിംഗ്, എയർ ഫിൽട്ടർ എന്നിവയും അതിലേറെയും എംപിവിയുടെ നിലവിലുള്ള മോഡലിൽ ലഭ്യമാണ്.