ഇന്ത്യയിൽ ഹ്യുണ്ടായി വെന്യുവിന് 75,000 രൂപ വരെ കിഴിവ് ലഭ്യമാണ്. ഈ ഓഫറിൽ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ് എന്നിവ ഉൾപ്പെടുന്നു. കിഴിവ് തുക സ്ഥലം, ഡീലർ, മോഡൽ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാർ വിൽപ്പനയുള്ള കമ്പനികളിൽ ഒന്നാണ് ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായ് മോട്ടോർ. നിരവധി ഹ്യുണ്ടായി കാറുകൾ ഇന്ത്യയിൽ ജനപ്രിയമാണ്. ചെറുകാറുകൾ മുതൽ എസ്‌യുവികൾ വരെ ഹ്യുണ്ടായി വിൽക്കുന്നു. ഇന്ത്യൻ വിപണിയിൽ മാരുതി ബ്രെസയുമായി മത്സരിക്കുന്ന വെന്യു ആണ് അതിന്റെ എസ്‌യുവികളിൽ ഒന്ന്. നിലവിൽ, ഹ്യുണ്ടായി തങ്ങളുടെ സബ്-കോംപാക്റ്റ് എസ്‌യുവി വെന്യുവിന് 75,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ ഓഫറിൽ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ് ഉൾപ്പെടെയുള്ള മറ്റ് ഡിസ്‌കൗണ്ടുകൾ എന്നിവ ഉൾപ്പെടുന്നു.
ഹ്യുണ്ടായി വെന്യുവിന്റെ ബേസ് മോഡലായ 1.2 പെട്രോൾ മോഡലിന് 7.94 ലക്ഷം മുതൽ ഉയർന്ന മോഡലിന് 13.62 ലക്ഷം വരെ എക്സ്-ഷോറൂം വിലയുണ്ട്. മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയാണ് വെന്യു വരുന്നത്. 82 bhp കരുത്തും 114 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഇതിനുപുറമെ, 118 bhp കരുത്തും 172 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുമുണ്ട്. 1.2 ലിറ്റർ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. അതേസമയം ടർബോ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് ഡിസിടിയുമായി ജോടിയാക്കാം. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ 1.5 ലിറ്റർ ഡീസൽ എഞ്ചിനും ലഭ്യമാണ്, ഇത് 113 bhp കരുത്തും 250 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.
എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റിവേഴ്‌സിംഗ് ക്യാമറ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയവ ഉൾപ്പെടെ നിരവധി സവിശേഷതകൾ ഹ്യുണ്ടായി വെന്യുവിൽ നൽകിയിട്ടുണ്ട്. ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോൾ തുടങ്ങിയ സുരക്ഷാ സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു. സ്റ്റോറേജുള്ള ഫ്രണ്ട് സെന്റർ ആംറെസ്റ്റ്, ഫ്രണ്ട്, റിയർ യുഎസ്ബി ചാർജറുകൾ, ബ്ലൂലിങ്ക് കണക്റ്റിവിറ്റി സിസ്റ്റം തുടങ്ങിയ സവിശേഷതകളും വെന്യുവിലുണ്ട്.
ഇരുണ്ട ക്രോം ഗ്രിൽ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, കോർണറിംഗ് ലാമ്പുകൾ, കണക്റ്റിംഗ് എൽഇഡി ടെയിൽലാമ്പുകൾ, ക്രോം ഡോർ ഹാൻഡിലുകൾ, റൂഫ് റെയിലുകൾ എന്നിവയാണ് ഹ്യുണ്ടായി വെന്യൂവിന്റെ പുറം സവിശേഷതകളിൽ ഉൾപ്പെടുന്നത്. ഇതിന് 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ലഭിക്കും. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (EBD), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ വെന്യുവിലുണ്ട്.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.



