പുതിയ 2025 ഹ്യുണ്ടായി വെന്യു മെച്ചപ്പെട്ട സ്റ്റൈലിംഗും കൂടുതൽ സവിശേഷതകളും സാങ്കേതികവിദ്യയും ഉപയോഗിച്ച് 2025 ഉത്സവ സീസണിൽ പുറത്തിറങ്ങും. പുതിയ ഡിസൈൻ, പരിഷ്കരിച്ച ഇന്റീരിയർ, പുതിയ സുരക്ഷാ സവിശേഷതകൾ എന്നിവയെക്കുറിച്ച് അറിയുക.

ക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയിൽ നിന്ന് ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന പ്രധാന മോഡലുകളിൽ ഒന്നാണ് മൂന്നാം തലമുറ ഹ്യുണ്ടായി വെന്യു. കോം‌പാക്റ്റ് എസ്‌യുവിയുടെ ഔദ്യോഗിക ലോഞ്ച് തീയതിയും വിശദാംശങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 2025 ഉത്സവ സീസണിൽ (അതായത് സെപ്റ്റംബർ - ഒക്ടോബർ) ഇത് റോഡുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുകൾ നിലനിർത്തിക്കൊണ്ട്, പുതിയ 2025 ഹ്യുണ്ടായി വെന്യു ഗണ്യമായി മെച്ചപ്പെട്ട സ്റ്റൈലിംഗും കൂടുതൽ സവിശേഷതകളും സാങ്കേതികവിദ്യയും ഉപയോഗിച്ച് വരാൻ സാധ്യതയുണ്ട്.

അടുത്തിടെ, പുതിയ ഹ്യുണ്ടായി വെന്യുവിന്റെ ടോപ്പ്-എൻഡ് വേരിയന്റ് പരീക്ഷണത്തിനിടെ കറുത്ത കാമഫ്ലേജ് ധരിച്ച് ക്യാമറയിൽ പതിഞ്ഞിരുന്നു. ഏറ്റവും പുതിയ സ്പൈ ഇമേജുകളിൽ പുതുതായി രൂപകൽപ്പന ചെയ്ത, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, വേറിട്ട ഇൻസേർട്ടുകളുള്ള വലുതും പുനർരൂപകൽപ്പന ചെയ്തതുമായ ഫ്രണ്ട് ഗ്രിൽ, പുതുക്കിയ ഫ്രണ്ട് ബമ്പർ, പുതിയ എൽഇഡി ഡിആർഎൽ, ഫെൻഡറുകളിൽ ഒരു ഡിസിടി ബാഡ്‍ജ് എന്നിവ വ്യക്തമായി കാണാം. പുതിയ വെന്യുവിന്‍റെ പിൻ പ്രൊഫൈൽ അല്പം ട്വീക്ക് ചെയ്ത ബമ്പറും പുതിയ എൽഇഡി ടെയിൽലാമ്പുകളും ഉപയോഗിച്ച് പരിഷ്‍കരിക്കും. മൊത്തത്തിലുള്ള സിലൗറ്റും ഡിസൈൻ ഭാഷയും നിലവിലേതുപോലെ തന്നെ തുടരും. അതിന്റെ അളവുകളിലും മാറ്റങ്ങളൊന്നും വരുത്തില്ല.

ക്യാബിന്റെ ഉള്ളിലേക്ക് കടക്കുമ്പോൾ, 2025 ഹ്യുണ്ടായി വെന്യുവിന് പുതിയ അപ്ഹോൾസ്റ്ററിയും ട്രിമ്മുകളും ഉള്ള പൂർണ്ണമായും പുതിയ ഡാഷ്‌ബോർഡ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പരിഷ്‍കരിച്ച സെന്‍റർ കൺസോളും ആംബിയന്‍റ് ലൈറ്റിംഗും അതിന്‍റെ ആകർഷണീയത വർദ്ധിപ്പിക്കും. പണത്തിന് അനുയോജ്യമായ വിലയിൽ കൂടുതൽ മികച്ച നിലവാരം പുലർത്തുന്നതിനായി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ സവിശേഷതകൾ ഹ്യുണ്ടായി ചേർത്തേക്കാം.

വാഹനത്തിന്‍റെ സുരക്ഷ കൂട്ടാൻ വലിയ മാറ്റങ്ങൾ വരുത്തും. പുതിയ ഹ്യുണ്ടായി വെന്യുവിൽ പിൻ ഡിസ്‍ക് ബ്രേക്കുകൾ ഉണ്ടായിരിക്കും. ഇവ നിലവിൽ വെന്യു എൻ ലൈനിൽ മാത്രമുള്ളതാണ്. കൂടാതെ, ലെവൽ 1 എഡിഎഎസ്, സ്റ്റോപ്പ്-ആൻഡ്-ഗോ ഫംഗ്ഷണാലിറ്റിയുള്ള അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കൊളീഷൻ വാണിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ലെവൽ 2 എഡിഎഎസിലേക്ക് അപ്‌ഗ്രേഡ് ചെയ്യും. 2025 ഹ്യുണ്ടായി വെന്യു 83PS, 1.2L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 120PS, 1.0L ടർബോ-പെട്രോൾ, 116PS, 1.5L ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ തുടരും. 5-സ്പീഡ് മാനുവൽ (സ്റ്റാൻഡേർഡ്), 6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് തുടങ്ങിയവ ഉൾപ്പെടെ ട്രാൻസ്‍മിഷനുകളും തുടരും എന്നാണ് റിപ്പോർട്ടുകൾ.

YouTube video player