Asianet News MalayalamAsianet News Malayalam

ജനപ്രിയനും, ക്ലാസും, ന്യൂജനും, വരാനിരിക്കുന്ന പുതിയ ചെറിയ കാറുകൾ

Indian auto market വരും മാസങ്ങളിൽ, വിവിധ സെഗ്‌മെന്റുകളിലായി ചില പ്രധാന പുതിയ കാർ ലോഞ്ചുകൾക്ക് ഇന്ത്യന്‍ വാഹന വിപണി സാക്ഷ്യം വഹിക്കും.

Indian auto market will witness some major new car launches across various segments
Author
India, First Published Jul 29, 2022, 10:01 PM IST

വരും മാസങ്ങളിൽ, വിവിധ സെഗ്‌മെന്റുകളിലായി ചില പ്രധാന പുതിയ കാർ ലോഞ്ചുകൾക്ക് ഇന്ത്യന്‍ വാഹന വിപണി സാക്ഷ്യം വഹിക്കും. ഹാച്ച്ബാക്കുകളെക്കുറിച്ച് പറയുകയാണെങ്കിൽ, പുതിയ തലമുറ മാരുതി ആൾട്ടോ, മാരുതി ബലേനോ സിഎൻജി, ടൊയോട്ട ഗ്ലാൻസ സിഎൻജി എന്നീ മൂന്ന് മോഡലുകൾ നിരത്തിലിറങ്ങാൻ തയ്യാറാണ്. വരാനിരിക്കുന്ന ഈ ഹാച്ചുകളെ കുറിച്ചുള്ള ഒരു സംക്ഷിപ്‍ത വിവരം ഇതാ.

2022 മാരുതി ആൾട്ടോ

പുതിയ തലമുറ മാരുതി ആൾട്ടോ 2022 ഓഗസ്റ്റ് 18-ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകള്‍. മെച്ചപ്പെടുത്തിയ സ്റ്റൈലിംഗും അപ്-മാർക്കറ്റ് ഇന്റീരിയറും പുതിയ എഞ്ചിൻ സജ്ജീകരണവുമായാണ് ജനപ്രിയ ഹാച്ച്ബാക്കിന്‍റെ പുതുതലമുറ എത്തുക . മാരുതി സുസുക്കിയുടെ പുതിയ ബ്രീഡ് കാറുകൾക്ക് സമാനമായി, 2022 മാരുതി ആൾട്ടോയും ഭാരം കുറഞ്ഞ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിലേക്ക് മാറിയേക്കാം. സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പുതുതായി രൂപകൽപന ചെയ്ത ഡാഷ്‌ബോർഡ്, പുതുക്കിയ സെൻട്രൽ കൺസോൾ എന്നിവയ്‌ക്കൊപ്പം ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇത്തവണ ഈ കാറിന് ലഭിച്ചേക്കാം.

വരാനിരിക്കുന്ന പുതിയ ആൾട്ടോയിൽ 67 ബിഎച്ച്‌പിയും 89 എൻഎമ്മും സൃഷ്ടിക്കുന്ന 1.0 ലിറ്റർ കെ10 സി ഡ്യുവൽജെറ്റ് എഞ്ചിൻ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. 47bhp, 796cc, 3-സിലിണ്ടർ പെട്രോൾ മോട്ടോറിലും ഇത് തുടർന്നും ലഭ്യമാകും. ആൾട്ടോയുടെ സിഎൻജി വേരിയന്റ് കമ്പനി അവതരിപ്പിച്ചേക്കും.

Read more: ഓസ്ട്രേലിയയിലേക്കും ന്യൂസിലന്‍ഡിലേക്കും കയറ്റുമതി ആരംഭിച്ച് ഹോണ്ട

മാരുതി ബലേനോ സിഎൻജി / ടൊയോട്ട ഗ്ലാൻസ സിഎൻജി

മാരുതി സുസുക്കിയുടെ ബലേനോ ഹാച്ച്ബാക്കിന്റെ സിഎൻജി പതിപ്പ് വരും മാസങ്ങളിൽ എത്തിയേക്കും. എന്നിരുന്നാലും, അതിന്റെ ഔദ്യോഗിക ലോഞ്ച് തീയതിയും വിശദാംശങ്ങളും ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഫാക്ടറിയിൽ ഘടിപ്പിച്ച CNG കിറ്റുമായി ജോടിയാക്കിയ 1.2L ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനിലാണ് മാരുതി ബലേനോയും ടൊയോട്ട ഗ്ലാൻസ സിഎൻജിയും ലഭ്യമാകുന്നത്. സാധാരണ പെട്രോൾ യൂണിറ്റ് പരമാവധി 89PS കരുത്തും 113Nm ടോർക്കും നൽകുന്നു. ഇത് ARAI- സാക്ഷ്യപ്പെടുത്തിയ 22 കിമി മൈലേജും വാഗ്‍ദാനം ചെയ്യുന്നു.

Read more: 'യൂത്തന്‍' വന്നാലും 'മൂത്തോന്‍' പിന്മാറില്ല, വരുന്നൂ മഹീന്ദ്ര സ്‌കോർപിയോ ക്ലാസിക്!

ഇരു ഹാച്ച്ബാക്കുകളുടെയും CNG പതിപ്പ് 25kmpl ഇന്ധനക്ഷമത നൽകുമെന്നാണ് റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്. എന്നിരുന്നാലും, പവറും ടോർക്കും കണക്കുകൾ സാധാരണ പെട്രോൾ മോഡലിനേക്കാൾ അല്പം കുറവായിരിക്കാം. ബലേനോ, ഗ്ലാൻസ സിഎൻജി വേരിയന്റുകൾക്ക് മാനുവൽ ഗിയർബോക്‌സ് മാത്രമേ ലഭിക്കൂ. സിഎൻജി കിറ്റ് ലോവർ, മിഡ് സ്പെക് വേരിയന്റുകൾക്കായി നീക്കി വയ്ക്കാനും സാധ്യതകള്‍ ഉണ്ട്.

Follow Us:
Download App:
  • android
  • ios