2025 സാമ്പത്തിക വർഷാവസാനത്തോടെ ആറ് പുതിയ കാർ മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്സ് പദ്ധതിയിടുന്നു. 

ന്ത്യൻ വിപണിയിൽ പുതിയ നീക്കഹ്ങളുടെ ഭാഗമായി നിലവിലെ സാമ്പത്തിക വർഷാവസാനത്തോടെ കുറഞ്ഞത് ആറ് പുതിയതും അപ്‌ഡേറ്റ് ചെയ്തതുമായ കാർ മോഡലുകളെങ്കിലും അവതരിപ്പിക്കാനാണ് ടാറ്റാ മോട്ടോഴസിന്‍റെ നീക്കം. 2025 സാമ്പത്തിക വർഷത്തോടെ പുറത്തിറക്കാൻ പോകുന്ന വരാനിരിക്കുന്ന ചില ടാറ്റ കാറുകളെക്കുറിച്ച് അറിയാം.

ടാറ്റ സിയറ

ഈ വർഷം ടാറ്റ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വരാനിരിക്കുന്ന കാറുകളിൽ ഒന്നാണ് ടാറ്റ സിയറ എന്നതിൽ സംശയമില്ല. 2025 ന്റെ രണ്ടാം പകുതിയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കൃത്യമായ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 1.5 ലിറ്റർ ടർബോ മോട്ടോറിന് പകരം 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനായിരിക്കും സിയറ തുടക്കത്തിൽ അവതരിപ്പിക്കുക. കൂടുതൽ ആകർഷകമായ പ്രാരംഭ വിലയിൽ എസ്‌യുവി വാഗ്ദാനം ചെയ്യാൻ ഈ പവർട്രെയിൻ തന്ത്രം ടാറ്റയെ സഹായിക്കും. ഒരു പൂർണ്ണ-ഇലക്ട്രിക് ടാറ്റ സിയറയും പദ്ധതിയിലുണ്ട്. ഇത് ഹാരിയർ ഇവിയുമായി പവർട്രെയിനുകൾ പങ്കിടാൻ സാധ്യതയുണ്ട്.

ടാറ്റ പഞ്ച്/പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റുകൾ

വളരെ ജനപ്രിയമായ ടാറ്റ പഞ്ച്, പഞ്ച് ഇവികൾ 2025 ഒക്ടോബറിൽ മിഡ്‌ലൈഫ് അപ്‌ഡേറ്റുകൾ സ്വീകരിക്കാൻ ഒരുങ്ങുന്നു. ഐസിഇ പവർ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് പഞ്ച് ഇവിയിൽ നിന്ന് അതിന്റെ ഡിസൈൻ ഘടകങ്ങൾ കടമെടുക്കാൻ സാധ്യതയുണ്ട്. വാഹനത്തിന്‍റെ ക്യാബിനുള്ളിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. 2025 ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന് വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഒരു പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ ആൾട്രോസിൽ നിന്ന് കടമെടുത്ത രണ്ട്-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഒരു ടച്ച് അധിഷ്‍ഠിത എച്ച്‍വിഎസി കൺട്രോൾ പാനൽ എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. അപ്‌ഡേറ്റ് ചെയ്ത പഞ്ചിൽ നിലവിലുള്ള 86bhp, 1.2L NA പെട്രോൾ എഞ്ചിൻ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025 ടാറ്റ പഞ്ച് ഇവിയിൽ നെക്‌സോൺ ഇവിയിൽ നിന്ന് വലിയ 45kWh ബാറ്ററി പായ്ക്ക് കടമെടുത്തേക്കാം.

ടാറ്റ കർവ്വ് സിഎൻജി

വരും മാസങ്ങളിൽ ടാറ്റ മോട്ടോഴ്‌സ് സിഎൻജി വേരിയന്റുമായി കർവ്വ് എസ്‌യുവി നിര വികസിപ്പിക്കും. ടാറ്റയുടെ ഐസിഎൻജി സാങ്കേതികവിദ്യ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായി വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ബൂട്ടിൽ ഒരു ഐസിഎൻജി ബാഡ്ജും 18 ഇഞ്ച് വീലുകളിൽ എയ്‌റോ ഇൻസേർട്ടുകളും ഒഴികെ പ്രധാന ഡിസൈൻ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. ക്യാബിൻ ലേഔട്ടും സവിശേഷതകളും സ്റ്റാൻഡേർഡ് കർവ്വിന് സമാനമായിരിക്കും. സിഎൻജിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ചെറിയ അപ്‌ഡേറ്റുകൾ ലഭിച്ചേക്കാം.

ടാറ്റ ഹാരിയർ/സഫാരി പെട്രോൾ

2026 ന്റെ ആദ്യ പാദത്തിൽ ടാറ്റയുടെ ജനപ്രിയ ഹാരിയർ, സഫാരി എസ്‌യുവികൾക്ക് പുതിയ 1.5 ലിറ്റർ ടർബോചാർജ്ഡ്, ഡയറക്ട് ഇഞ്ചക്ഷൻ (TGDi) പെട്രോൾ എഞ്ചിൻ ലഭിക്കും. 2024 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പ്രദർശിപ്പിച്ച ഈ പെട്രോൾ എഞ്ചിൻ 5,000rpm-ൽ പരമാവധി 170PS പവറും 2,000rpm - 3,500rpm-ൽ 280Nm ടോർക്കും പുറപ്പെടുവിക്കുന്നു. ഇത് BS6 ഫേസ് II എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുകയും E20 (20% എത്തനോൾ) പെട്രോൾ ഇന്ധനം ഉപയോഗിക്കാനും സാധിക്കും.