Asianet News MalayalamAsianet News Malayalam

താങ്ങുവുന്ന വിലയുമായി ഈ ഏഴ് സീറ്റർ ഫാമിലി കാറുകൾ വിപണിയിലേക്ക്

പ്രായോഗികവും എന്നാൽ താങ്ങാനാവുന്നതുമായ 7-സീറ്റർ ഫാമിലി കാറാണ് നിങ്ങൾ തിരയുന്നതെങ്കിൽ, നാല് പുതിയ മോഡലുകൾ വരുന്നുണ്ട്. വരാനിരിക്കുന്ന ഈ താങ്ങാനാവുന്ന 7-സീറ്റർ ഫാമിലി കാറുകളുടെ പ്രധാന വിശദാംശങ്ങൾ നോക്കാം.

List of upcoming family 7 seater cars in Indian market
Author
First Published Aug 28, 2024, 3:00 PM IST | Last Updated Aug 28, 2024, 3:00 PM IST

ന്ത്യൻ വാഹന വിപണിയിൽ എസ്‌യുവികൾ ഇന്ത്യയിൽ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. എന്നാൽ ഈ മാർക്കറ്റ് ട്രെൻഡ് ഉണ്ടായിരുന്നിട്ടും, എംപിവികളോ 7 സീറ്റർ ഫാമിലി കാറുകളോ അവരുടെ വിൽപ്പന വേഗത നിലനിർത്താൻ കഴിഞ്ഞു. വിശാലമായ ക്യാബിൻ ഇടം, പ്രായോഗികത, നഗര ഡ്രൈവിംഗ് സാഹചര്യങ്ങളിൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവയ്ക്ക് എംപിവികൾ എപ്പോഴും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. പ്രായോഗികവും എന്നാൽ താങ്ങാനാവുന്നതുമായ 7-സീറ്റർ ഫാമിലി കാറാണ് നിങ്ങൾ തിരയുന്നതെങ്കിൽ, നാല് പുതിയ മോഡലുകൾ വരുന്നുണ്ട്. വരാനിരിക്കുന്ന ഈ താങ്ങാനാവുന്ന 7-സീറ്റർ ഫാമിലി കാറുകളുടെ പ്രധാന വിശദാംശങ്ങൾ നോക്കാം.

കിയ കാരൻസ് ഇവി
കിയ ഇന്ത്യ രണ്ട് പുതിയ മാസ്-മാർക്കറ്റ് , താങ്ങാനാവുന്ന ഇലക്ട്രിക് വാഹനങ്ങൾ (ഇവികൾ) അവതരിപ്പിക്കാൻ ഒരുങ്ങുന്നു. കാരൻസ് ഇവി, സിറോസ് ഇവി എന്നിവയാണവ. രണ്ട് മോഡലുകളും 2025-ൻ്റെ രണ്ടാം പകുതിയിൽ നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മാസ്-മാർക്കറ്റ് ഇവികൾ ഉപയോഗിച്ച്, 2026-ഓടെ കമ്പനി 50,000 - 60,000 യൂണിറ്റുകളുടെ സംയോജിത വിൽപ്പന കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  

മാരുതി കോംപാക്ട് എംപിവി/ടൊയോട്ടയുടെ പതിപ്പ്
മാരുതി സുസുക്കി ജപ്പാൻ-സ്പെക് സ്പേഷ്യയെ അടിസ്ഥാനമാക്കി ഒരു പുതിയ മിനി എംപിവി അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ബ്രാൻഡിൻ്റെ പുതിയ Z-സീരീസ് പെട്രോൾ എഞ്ചിനുമായി വരാൻ സാധ്യതയുള്ള 4 മീറ്റർ സബ്-4 മീറ്റർ എംപിവി ആയിരിക്കും ഇത്. സ്വിഫ്റ്റ് ഹാച്ച്ബാക്കിന് കരുത്ത് പകരുന്ന അതേ മോട്ടോർ ആണിത്. എങ്കിലും, നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മാരുതി സുസുക്കിയുടെ സ്വന്തം ശക്തമായ ഹൈബ്രിഡ് സംവിധാനത്തോടൊപ്പം പെട്രോൾ യൂണിറ്റും വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ബ്രാൻഡിൻ്റെ പുതിയ HEV പവർട്രെയിൻ , ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റ്, ന്യൂ-ജെൻ ബലേനോ ഹാച്ച്‌ബാക്ക്, സ്‌പേസിയ അടിസ്ഥാനമാക്കിയുള്ള മിനി എംപിവി, ന്യൂ-ജെൻ സ്വിഫ്റ്റ് എന്നിവ ഉൾപ്പെടെ അതിൻ്റെ മാസ്-മാർക്കറ്റ് ഉൽപ്പന്നങ്ങൾക്കായി ഉപയോഗിക്കും. പുതിയ മാരുതി കോംപാക്ട് എംപിവി രണ്ട് വർഷത്തിനുള്ളിൽ എത്തിയേക്കും. പ്രതീക്ഷിക്കുന്ന വില ആറ് ലക്ഷം രൂപയിൽ തുടങ്ങും. പുതിയ മാരുതി മിനി എംപിവിയുടെ റീ-ബാഡ്‍ജ് പതിപ്പും ടൊയോട്ട ഇന്ത്യയിൽ അവതരിപ്പിക്കും.

നിസാൻ കോംപാക്ട് എംപിവി 
റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ എൻട്രി ലെവൽ എംപിവി ഉപയോഗിച്ച് നിസാൻ ഇന്ത്യ അതിൻ്റെ ഉൽപ്പന്ന ശ്രേണി വിപുലീകരിക്കും. മാഗ്‌നൈറ്റ് സബ്‌കോംപാക്റ്റ് എസ്‌യുവിയുമായി മോഡൽ ചില ഡിസൈൻ ഘടകങ്ങൾ പങ്കിടാൻ സാധ്യതയുണ്ട്. അതിൻ്റെ മിക്ക സവിശേഷതകളും ഇൻ്റീരിയർ ലേഔട്ടും എഞ്ചിൻ സജ്ജീകരണവും മാഗ്‌നൈറ്റിൽ നിന്ന് കടമെടുക്കാംൻ സാധ്യതയുണ്ട്. പുതിയ നിസാൻ കോംപാക്ട് എംപിവിയിൽ 1.0L, 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉപയോഗിച്ചേക്കും. അത് പരമാവധി 71bhp കരുത്തും 96Nm ടോർക്കും നൽകുമെന്ന് അവകാശപ്പെടുന്നു. ഈ 7 സീറ്റുള്ള ഫാമിലി കാറിൻ്റെ വില ഏകദേശം ആറുലക്ഷം രൂപയിൽ ആരംഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios