userpic
user icon
0 Min read

ഭരണം മാരുതി തുടരും! പഞ്ചിന്‍റെ നെഞ്ചുകലക്കാൻ പുതിയ സർപ്രൈസ്, ഹസ്‍ലർ!

Maruti Suzuki plans to launch Hustler in India

Synopsis

മാരുതി സുസുക്കി പുതിയൊരു മിനി എസ്‌യുവി ഉടൻ വിപണിയിൽ അവതരിപ്പിക്കും. ഹസ്‌ലർ എന്ന പേരിൽ പുറത്തിറങ്ങാൻ സാധ്യതയുള്ള ഈ വാഹനം ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്‌സ്റ്റർ എന്നിവയോട് മത്സരിക്കും. കെയ് കാർ വിഭാഗത്തിൽപ്പെടുന്ന ഈ വാഹനത്തിന് 660 സിസി എഞ്ചിൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി പുതിയൊരു മിനി എസ്‌യുവി ഉടൻ വിപണിയിൽ അവതരിപ്പക്കുമെന്ന് റിപ്പോർട്ട്. ഈ വാഹനം മാരുതി സുസുക്കി ഹസ്‌ലർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഈ മോഡൽ വാഹന നിർമ്മാതാക്കളുടെ നിരയിലേക്ക് പൂർണ്ണമായും പുതിയൊരു കൂട്ടിച്ചേർക്കലായിരിക്കും. ഈ കാർ ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്‌സ്റ്റർ എന്നിവയോട് മത്സരിക്കുകയും ചെയ്യും.

ജപ്പാനിലെ കെയ് കാറുകളുടെ വിഭാഗത്തിൽ ഉൾപ്പെടുന്ന കാറാണ് ഹസ്‍ലർ. ജാപ്പനീസ് ചെറുകാറുകളുടെ സെഗ്‌മെൻ്റാണ് കെയ് കാറുകൾ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഈ കാർ ഇന്ത്യയിൽ പരീക്ഷണം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മാരുതി സുസുക്കി ഹസ്‌ലറിന്റെ രൂപം അതിന്റെ കെയ് കാർ ഡിഎൻഎയെ പ്രതിനിധീകരിക്കുന്നു. ഇതിന് ചെറിയ പൊക്കവും ബോക്സി ഡിസൈനുമുണ്ട്. രാജ്യത്ത് നേരത്തെ കണ്ട മോഡലിന് വശങ്ങളിൽ പ്ലാസ്റ്റിക് ക്ലാഡിംഗ് ഉള്ള ഡ്യുവൽ-ടോൺ രൂപഭാവമുണ്ടായിരുന്നു. ചെറിയ വലിപ്പത്തിലുള്ള ചക്രങ്ങളുള്ള പരന്നതും നിവർന്നുനിൽക്കുന്നതുമായ ബോണറ്റും ഇതിനുണ്ടായിരുന്നു. ഇതെല്ലാം കൂടി കണക്കിലെടുക്കുമ്പോൾ, ഇതിന് 3.3 മീറ്ററിൽ താഴെ നീളവും ഏകദേശം 2.4 മീറ്റർ വീൽബേസും ഈ കാറിന് ലഭിക്കും.

സുസുക്കി ഹസ്‌ലറിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വിരളമാണ്. എങ്കിലും, 660 സിസി എഞ്ചിൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് അതിന്റെ നാച്ചുറലി ആസ്പിറേറ്റഡ് പതിപ്പിൽ 48 എച്ച്പി പവർ ഉത്പാദിപ്പിക്കുന്നു. 64 എച്ച്പി പവർ ഔട്ട്പുട്ടുള്ള ഒരു ടർബോചാർജ്‍ഡ് പതിപ്പും ഉണ്ടാകാം. ഈ പവർ യൂണിറ്റുകൾ ഒരു സിവിടിയുമായി ജോടിയാക്കും. കൂടാതെ ഓപ്ഷണൽ എക്സ്ട്രാ ആയി എഡബ്ല്യുഡിയും ഉണ്ടാകും.

സുസുക്കി ഹസ്‌ലർ എന്നാൽ
2014-ൽ ആഗോള വിപണിയിൽ അവതരിപ്പിച്ച സുസുക്കി ഹസ്‌ലർ ബോക്‌സി ടോൾ ബോയ് ഡിസൈനുള്ള ഒരു മൈക്രോ എസ്‌യുവിയാണ്. ഇത് മാരുതി സുസുക്കി എസ്-പ്രെസ്സോയേക്കാൾ ചെറുതാണ്. സുസുക്കി ഹസ്‌ലറിന് 3,300 എംഎം നീളവും 2,400 എംഎം വീൽബേസും 1,475 എംഎം വീതിയുമുണ്ട്. ഉണ്ട്. ഇതനുസരിച്ച് മാരുതി സുസുക്കി ആൾട്ടോ കെ 10 അല്ലെങ്കിൽ എംജി കോമറ്റ് ഇവിയുടെ അതേ സെഗ്മെന്‍റിൽപ്പെടുന്നു. 

ഈ മൈക്രോ എസ്‌യുവി രൂപകൽപ്പന ചെയ്‌ത് നിർമ്മിച്ചിരിക്കുന്നത് ഒരു പ്രായോഗിക സിറ്റി കാറായിട്ടാണ്. നഗരത്തിലും പരിസരത്തും യാത്ര ചെയ്യുന്നതിനും തിരക്കേറിയ നഗര ട്രാഫിക് സാഹചര്യങ്ങളിൽ ഇത് ഏറെ അനുയോജ്യമാണ്. 660 സിസി പെട്രോൾ എഞ്ചിനിനാണ് സുസുക്കി ഹസ്റ്റ്‌ലറിന്‍റെ ഹൃദയം. ഈ എഞ്ചിൻ നാച്ച്വറലി ആസ്പിരേറ്റഡ്, ടർബോചാർജ്ഡ് ഫോമുകളിൽ ലഭ്യമാണ്. നാച്ചുറൽ ആസ്പിറേഷൻ രൂപത്തിൽ 48 ബിഎച്ച്‌പി പവറും ടർബോചാർജ്ഡ് ഗെയ്‌സിൽ 64 ബിഎച്ച്‌പിയും ഉത്പാദിപ്പിക്കാൻ എഞ്ചിന് കഴിയും. ട്രാൻസ്മിഷൻ ഡ്യൂട്ടിക്കായി, ഹസ്‌ലറിന് ഒരു സിവിടി ലഭിക്കുന്നു, അതേസമയം മാനുവൽ ഗിയർബോക്‌സ് ഓഫറിൽ ഇല്ല. ഈ കാറിനായി സുസുക്കി ഒരു AWD സജ്ജീകരണം വാഗ്ദാനം ചെയ്യുന്നു.

Download App

Latest Videos