നിസാന്‍ മോട്ടോര്‍ ഇന്ത്യ രാജ്യവ്യാപകമായി എസി ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 15 വരെ നീളുന്ന ക്യാമ്പില്‍ സൗജന്യ എസി പരിശോധന, ടോപ്പ് വാഷ്, മറ്റ് സേവനങ്ങള്‍ക്ക് കിഴിവ് എന്നിവ ലഭിക്കും. ഇതിനൊപ്പം, നിസാന്‍ ഗ്രാവൈറ്റിന് പുതിയ സിഎൻജി ഓപ്ഷൻ അവതരിപ്പിച്ച വിവരങ്ങളും ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വേനല്‍ക്കാലത്ത് വാഹനങ്ങള്‍ സജ്ജമാക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രാജ്യവ്യാപകമായി എസി ചെക്കപ്പ് ക്യാമ്പ് സംഘടപ്പിക്കുന്നു. ജൂണ്‍ 15 വരെയാണ് ഈ ക്യാംപ് എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയിൽ ഉടനീളമുള്ള നിസാന്റെ 125 അംഗീകൃത സര്‍വീസ് കേന്ദ്രങ്ങളില്‍ ലഭ്യമാകും. ക്യാമ്പിന്റെ ഭാഗമായി, നിസാന്റെ വിദഗ്ധരായ സര്‍വീസ് പ്രൊഫഷണലുകള്‍ 12-പോയിന്റ് എസി പരിശോധന നടത്തും. കൂടാതെ, സൗജന്യ ടോപ്പ് വാഷ്, പിക്ക്-അപ്പ് & ഡ്രോപ്പ് സേവനം, വാല്യൂ ആഡഡ് സര്‍വീസുകള്‍ക്കും ലേബര്‍ ചാര്‍ജുകള്‍ക്കും 10 ശതമാനം കിഴിവ് എന്നിങ്ങനെയുള്ള പ്രത്യേക ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം . മൈ നിസാൻ (My Nissan) ആപ്പ് വഴിയോ നിസാന്‍ മോട്ടോര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഉപഭോക്താക്കള്‍ക്ക് സര്‍വീസ് അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ് എന്നും കമ്പനി അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം കമ്പനിയിൽ നിന്നുള്ള മറ്റ് വാർത്തകളിൽ നിസാൻ മോട്ടോർ ഇന്ത്യ അടുത്തിടെ പുതിയ ഗ്രാവൈറ്റിന് ഒരു സിഎൻജി ഓപ്ഷൻ പുറത്തിറക്കി. കുറഞ്ഞ വിലയുള്ളതും ദീർഘകാലം നിലനിൽക്കുന്നതുമായ കാർ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി ഈ സിഎൻജി വേരിയന്റ് പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നു. കാറിന്റെ 7 സീറ്റർ ശേഷിയോ സ്ഥലമോ വിട്ടുവീഴ്ച ചെയ്യാത്ത സെഗ്‌മെന്റ്-ഫസ്റ്റ് ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ ഗ്രാവൈറ്റ് സിഎൻജിയുടെ വില 82,999 മുതൽ ആരംഭിക്കുന്നു (റിട്രോഫിറ്റ് കിറ്റിന്). നിലവിൽ രാജ്യത്തുടനീളമുള്ള 16 സംസ്ഥാനങ്ങളിൽ ഈ സവിശേഷത ലഭ്യമാണ്. പ്രധാനമായി, ഈ സിഎൻജി കിറ്റ് സർക്കാർ അംഗീകരിച്ചതാണ്, ഇത് ഉപഭോക്തൃ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുന്നു. നിസാൻ ഗ്രാവൈറ്റിന്റെ എക്സ്-ഷോറൂം വില 5.65 ലക്ഷം മുതൽ ആരംഭിക്കുന്നു. അതേസമയം ടോപ്പ്-സ്പെക്ക് ടെക്ന എൽഇ വേരിയന്റിന് 8.94 ലക്ഷം മുതൽ ആരംഭിക്കുന്നു.