സ്‌കോഡ ഓട്ടോ ഇന്ത്യ പുതിയ സ്‌കോഡ കൊഡിയാക്ക് വിതരണം ആരംഭിച്ചു. ആഡംബര 4x4 എസ്യുവിയുടെ ഡ്രൈവിങ് മികവ് ഇനി ഉപഭോക്താക്കൾക്ക് അനുഭവിച്ചറിയാം. പുതിയ കൊഡിയാക്കിന് 5 വർഷത്തെ വാറണ്ടിയും 10 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസും ലഭിക്കും.

സ്‌കോഡ ഓട്ടോ ഇന്ത്യ പുതിയ സ്‌കോഡ കൊഡിയാക്ക് വിതരണം ആരംഭിച്ചു. ഇതോടെ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ ആഡംബര 4x4 എസ്യുവിയുടെ ഡ്രൈവിങ് മികവ് അനുഭവിച്ചു തുടങ്ങി. സ്‌കോഡയുടെ നിര്‍മ്മാണ വൈദഗ്ധ്യത്തിന്റെയും സാങ്കേതിക മികവിന്റെയും പരമകോടിയെ പ്രതിനിധീകരിക്കുന്നതാണ് പുതിയ രണ്ടാം തലമുറ കൊഡിയാക്. അതേസമയം ഗംഭീരമായ യൂറോപ്യന്‍ രൂപകല്‍പ്പനയും ഓഫ്-റോഡ് കഴിവുകളും ഏഴ് സീറ്റര്‍ വൈവിധ്യവും ഇതില്‍ സംയോജിപ്പിക്കുന്നു.  പുതിയ സ്‌കോഡ കൊഡിയാക്കിന്‍റെ വില 46.89 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. 

അതുല്യമായ ആഡംബരം, ഏഴ് സീറ്റര്‍ വൈവിധ്യം, 4x4 കഴിവുകള്‍ എന്നിവയുമായി കൃത്യതയുള്ള എഞ്ചിനീയറിംഗിനെ സംയോജിപ്പിച്ചതിന്റെ തികവുറ്റ രൂപമാണ് പുതിയ കൊഡിയാക് എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. അത് വെളിപ്പെടുത്തിയതിന് ശേഷമുള്ള പ്രതികരണം അങ്ങേയറ്റം പ്രോത്സാഹജനകമാണ്. ഇന്ന് മുതല്‍ അതിന്റെ രാജ്യത്തുടനീളമുള്ള ഉപഭോക്തൃ ഡെലിവറികള്‍ ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,' സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു. ഈ സ്‌കോഡ ഫ്‌ലാഗ്ഷിപ്പ് വാഹനം 5 വര്‍ഷത്തെ/125,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും 10 വര്‍ഷത്തെ സൗജന്യ റോഡ്-സൈഡ് അസിസ്റ്റന്‍സും ആദ്യ വര്‍ഷത്തേക്ക് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭ്യമാകുന്ന സ്‌കോഡ സൂപ്പര്‍കെയര്‍ പാക്കേജും വാഗ്ദാനം ചെയ്യുന്നു.

പുതുതലമുറ കോഡിയാക്കിന്റെ രൂപകൽപ്പനയെക്കുറിച്ച് പറയുകയാണെങ്കിൽ, അതിന്റെ നീളം 61mm വർദ്ധിച്ചു, അതിനാൽ ക്യാബിനിൽ മുമ്പത്തേക്കാൾ കൂടുതൽ സ്ഥലമുണ്ട്. നീളം കൂടിയതിന്റെ ഏറ്റവും വലിയ ഗുണം ലഭിക്കുന്നത് രണ്ടാമത്തെയും മൂന്നാമത്തെയും നിരകളിൽ ഇരിക്കുന്ന യാത്രക്കാരിലാണ്. ഇപ്പോൾ ഈ നിരകൾ യാത്രക്കാർക്ക് കൂടുതൽ സുഖകരമായി മാറിയിരിക്കുന്നു. ഇതിനുപുറമെ, ഡോർ-ബിന്നുകൾ, ഇരട്ട-വശങ്ങളുള്ള ബൂട്ട് മാറ്റ്, സ്ലൈഡിംഗ് രണ്ടാം നിര സീറ്റുകൾ എന്നിവ ഉൾപ്പെടുന്ന സ്കോഡയുടെ 'സിംപ്ലി ക്ലെവർ' സവിശേഷതകളും ഇതിന് ലഭിക്കുന്നു. സി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ, റൂഫ് റെയിലുകൾ, ഇലുമിനേറ്റഡ് ഗ്രിൽ, പുതിയ 18 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഈ എസ്‌യുവിയുടെ സവിശേഷതകളെ കുറിച്ച് പറയുകയാണെങ്കിൽ, ഇതിന് 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉണ്ട്. കൂടാതെ, 10 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ, മുൻ സീറ്റുകളിൽ ഹീറ്റിംഗ്, വെന്റിലേഷൻ, മെമ്മറി, മിറർ ഫംഗ്‌ഷൻ തുടങ്ങിയ നിരവധി പ്രീമിയം സവിശേഷതകൾ ടോപ്പ് വേരിയന്റുകളിൽ ലഭ്യമാണ്. 

ഈ എസ്‌യുവിക്ക് 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കുന്നു, ഇത് 201 bhp പവറും 320 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിൻ 7-സ്പീഡ് DSG ഗിയർബോക്സും 4x4 ഓൾ-വീൽ ഡ്രൈവ് സിസ്റ്റവുമായി ഘചിപ്പിച്ചിരിക്കുന്നു. ഇക്കാരണത്താൽ, ഈ എസ്‌യുവി നഗര റോഡുകളിലും പരുക്കൻ റോഡുകളിലും മികച്ച പ്രകടനം നൽകുന്നു. ലിറ്ററിന് 14.86 കിലോമീറ്ററാണ് മൈലേജ്. 

YouTube video player