പുതിയ കോസ്‌മെറ്റിക് മാറ്റങ്ങളും സവിശേഷതകളുമായി സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം ആദ്യം പുറത്തിറങ്ങും.
കുഷാഖിലൂടെ സ്കോഡ ഓട്ടോ ഇന്ത്യ കടുത്ത മത്സരം നടക്കുന്ന ഇടത്തരം എസ്‌യുവി വിഭാഗത്തിലേക്ക് പ്രവേശിച്ചിട്ട് ഏകദേശം നാല് വർഷമായി. ഈ മോഡലിന് ഇപ്പോൾ മിഡ്‌ലൈഫ് അപ്‌ഡേറ്റ് ലഭിക്കാനിരിക്കുകയാണ്. അടുത്ത വർഷം ആദ്യം ലോഞ്ച് നടക്കും. ഈ ലോഞ്ചിന് പരീക്ഷണ മോഡലുകൾ ഇതിനകം തന്നെ റോഡുകളിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിലുള്ള എഞ്ചിനുകൾ നിലനിർത്തിക്കൊണ്ട് 2026 സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന് ശ്രദ്ധേയമായ കോസ്‌മെറ്റിക് മാറ്റങ്ങളും പുതിയ സവിശേഷതകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇടത്തരം എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകൾക്കെതിരെ ഇത് വെല്ലുവിളി ഉയർത്തുന്നത് തുടരും.
അടുത്തിടെ മുംബൈ-പുനെ എക്സ്പ്രസ്‌വേയിൽ ഈ വാഹനം പരീക്ഷണയോട്ടം നടത്തിയിരുന്നു. നിലവിലുള്ള മോഡലിൽ കാണുന്ന അതേ ബോഡി പാനലുകൾ പരീക്ഷണ വാഹനത്തിന്‍റെ സൈഡ് പ്രൊഫൈലിൽ കാണപ്പെട്ടു. അതേസമയം ഗ്രിൽ സെക്ഷനിലും ഹെഡ്‌ലാമ്പുകളിലും മാറ്റങ്ങൾ ലഭിക്കും. ഫ്രണ്ട് ഫാസിയ ചെറിയ അപ്‌ഡേറ്റുകൾക്ക് വിധേയമാക്കും. പക്ഷേ കാര്യമായ പരിഷ്‌ക്കരണങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. അപ്ഡേറ്റ് ചെയ്ത കുഷാഖിൽ അൽപ്പം സ്ലിമ്മും സ്ലാറ്റുകളുള്ള ഒരു ഗ്രിൽ, കണക്റ്റഡ് ഡിആർഎൽ സജ്ജീകരണമുള്ള പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകൾ, താഴ്ന്ന-സെറ്റ് ഫോഗ് ലാമ്പ് അസംബ്ലി തുടങ്ങിയവ ഉൾപ്പെടുമെന്നാണ് സ്പൈ സ്പൈ ഇമേജുകൾ വെളിപ്പെടുത്തുന്നത്. പുതിയ കോഡിയാക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കണക്റ്റഡ് ടെയിൽലാമ്പുകൾ, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ തുടങ്ങിയവയും എസ്‌യുവിയിൽ ഉണ്ടാകും. ഇത് അതിന്റെ പുതിയ രൂപം കൂടുതൽ മെച്ചപ്പെടുത്തുന്നു.
അതേസമയം ഇന്‍റീരിയർ മാറ്റങ്ങളുടെ കൃത്യമായ വിശദാംശങ്ങൾ ഇപ്പോഴും പുറത്തുവന്നിട്ടില്ല. എങ്കിലും, 2025 സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിൽ പുതിയ അപ്ഹോൾസ്റ്ററിയും ട്രിമ്മുകളും ലഭിക്കാൻ സാധ്യതയുണ്ട്. പ്രധാന ഫീച്ചർ അപ്‌ഗ്രേഡുകൾ ലെവൽ-2 എഡിഎഎസ് (അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം), പനോരമിക് സൺറൂഫ് എന്നിവയുടെ രൂപത്തിലായിരിക്കും. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റൻസ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് എന്നിവ ഇതിന്‍റെ എഡിഎഎസ് സവിശേഷതകളിൽ ഉൾപ്പെടും. ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ഫോർവേഡ് കൊളീഷൻ മുന്നറിയിപ്പ്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട് തുടങ്ങിയവയും ഇതിന് വാഗ്‍ദാനം ചെയ്യാൻ കഴിയും.
മൊത്തത്തിലുള്ള ഡാഷ്‌ബോർഡും ക്യാബിൻ ലേഔട്ടും നിലവിലെ മോഡലിന് സമാനമായി നിലനിർത്തും എന്നാണ് റിപ്പോർട്ടുകൾ. എങ്കിലും, അപ്ഹോൾസ്റ്ററിക്ക് ഒരു പുതിയ കളർ സ്‍കീം ലഭിച്ചേക്കാം. വെന്‍റിലേറ്റഡ് സീറ്റുകളും ഇതിൽ ഉൾപ്പെടുത്തിയേക്കാം. വാഹനത്തിന്‍റെ പ്രധാന ഹൈലൈറ്റ് പനോരമിക് സൺറൂഫ് ആയിരിക്കും. നിലവിൽ, കുഷാക്കിന്റെ നിരവധി എതിരാളികൾ ഈ പ്രീമിയം സവിശേഷത വാഗ്ദാനം ചെയ്യുന്നു. നിലവിലെ കുഷാക്കിൽ പൂർണ്ണമായും ഡിജിറ്റൽ കളർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, രണ്ട്-സ്പോക്ക് സ്റ്റിയറിംഗ് വീൽ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ സവിശേഷതകൾ സജ്ജീകരിച്ചിരിക്കുന്നു.
വാഹനത്തിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. 2025 സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് 1.0L ടിഎസ്ഐ, 1.5L TSI പെട്രോൾ എഞ്ചിനുകൾക്കൊപ്പം തുടർന്നും വരും. ഇത് യഥാക്രമം 178Nm പരമാവധി 115PS പവറും 250Nm പരമാവധി 150PS പവറും നൽകുന്നു. ചെറിയ ശേഷിയുള്ള എഞ്ചിൻ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കാൻ സാധ്യതയുണ്ട്. അതേസമയം വലിയ എഞ്ചിൻ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ലഭ്യമാകും.
