സ്കോഡയുടെ വിഷൻ 7S കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ് 'പീക്ക്' എന്ന പേരിൽ എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. മെഴ്‌സിഡസ് ബെൻസ് GLB പോലുള്ള വാഹനങ്ങളോട് മത്സരിക്കുന്ന ഈ 7 സീറ്റർ ഇലക്ട്രിക് എസ്‌യുവി, 2026-ൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും
വിഷൻ 7S കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ-റെഡി പതിപ്പ് പീക്ക് എന്നായിരിക്കുമെന്ന് ചെക്ക് വാഹന ബ്രാൻഡായ സ്കോഡ സ്ഥിരീകരിച്ചു. ആഗോള വിപണികളിൽ മെഴ്‌സിഡസ് ബെൻസ് ജിഎൽബി, പ്യൂഷോ e-5008 എന്നിവയ്‌ക്കെതിരെ സ്ഥാനം പിടിച്ചിരിക്കുന്ന 7 സീറ്റർ ഇലക്ട്രിക് എസ്‌യുവിയായിരിക്കും ഇത്. ഒരു മുൻനിര ഓഫർ എന്ന നിലയിൽ, പുതിയ സ്കോഡ പീക്ക് ചെക്ക് വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ഏറ്റവും ചെലവേറിയ ഓഫറായിരിക്കും. എന്യാക്ക് ഇവിയെക്കാൾ പ്രീമിയം ആയിരിക്കും വില. 2026 ൽ ഈ ഇവി ആഗോളവിപണിയിൽ അരങ്ങേറ്റം കുറിക്കും. തുടർന്ന് ഔദ്യോഗിക സവിശേഷതകളും വിലയും പ്രഖ്യാപിക്കും.
സ്കോഡ പീക്ക് ഇവി - എന്താണ് പ്രതീക്ഷിക്കേണ്ടത്?
കഴിഞ്ഞ വർഷത്തെ ഭാരത് മൊബിലിറ്റി ഷോയിൽ പ്രദർശിപ്പിച്ച സ്കോഡ വിഷൻ 7S കൺസെപ്റ്റ് 2027 ൽ ഇന്ത്യയിൽ ഉൽപ്പാദനത്തിന് തയ്യാറായ രൂപത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 4.9 മീറ്റർ നീളമുള്ള ഈ മൂന്ന് നിര ഇലക്ട്രിക് വാഹനം അതിന്റെ ആശയത്തിൽ തന്നെ തുടരും. ഷോ കാറിനെപ്പോലെ, പ്രൊഡക്ഷൻ-റെഡി സ്കോഡ പീക്കും ലെതർ-ഫ്രീ അപ്ഹോൾസ്റ്ററി പോലുള്ള സുസ്ഥിര വസ്തുക്കൾ ക്യാബിനുള്ളിൽ ഉപയോഗിക്കും.
ബാറ്ററിയും റേഞ്ചും
ഭാരത് മൊബിലിറ്റി ഷോയിൽ പ്രദർശിപ്പിച്ച കൺസെപ്റ്റിൽ 89kWh ബാറ്ററി പായ്ക്ക് ഉണ്ടായിരുന്നു. ഇത് ഒരു ചാർജിൽ 600 കിലോമീറ്ററിൽ കൂടുതൽ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെട്ടു. 200kW വരെ ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന പീക്ക് സ്കോഡയും വ്യക്തമാക്കിയിട്ടുണ്ട്. ആർഡബ്ല്യുഡി (റിയർ-വീൽ ഡ്രൈവ്), എഡബ്ല്യുഡി (ഓൾ-വീൽ ഡ്രൈവ്) കോൺഫിഗറേഷനുകൾക്കൊപ്പം ഇത് വാഗ്ദാനം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.
കമ്പനി പറയുന്നത്
വിഷൻ 7S ഉപയോഗിച്ച്, സ്കോഡയ്ക്കായി കമ്പനി പുതിയ മേഖലയിലേക്ക് പ്രവേശിച്ചു എന്നും ബ്രാൻഡിനെ എങ്ങനെ ഉയർത്താം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ആശയത്തോടെയാണ് ഈ നീക്കം എന്നും സ്കോഡ ഓട്ടോ ബോർഡ് അംഗവും സെയിൽസ് ആൻഡ് മാർക്കറ്റിംഘുമായ മാർട്ടിൻ ജാൻ പറഞ്ഞു


