ടാറ്റയുടെ പുതിയ ആക്ടി.ഇവി ആർക്കിടെക്ചറിൽ നിർമ്മിച്ച പുതിയ പഞ്ച് ഇവി ആകർഷകമായ വിലയിൽ വിപണിയിലെത്തി. 355 കിലോമീറ്റർ വരെ റിയൽ വേൾഡ് റേഞ്ച്, ലൈഫ്‌ടൈം ബാറ്ററി വാറന്റി, വേഗത്തിലുള്ള ചാർജിംഗ് സൗകര്യം എന്നിവ ഈ മോഡൽ വാഗ്ദാനം ചെയ്യുന്നു

ന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനവും സ്വീകാര്യതയും വേഗത്തിലാക്കുന്നതിനുള്ള നിർണായക നീക്കമായി ജനപ്രിയ മോഡലായ പഞ്ച് ഇവിയുടെ പുതുക്കിയ പതിപ്പ് ടാറ്റ അവതരിപ്പിച്ചു. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ പൊതുജന സ്വീകാര്യതയുടെ അടുത്ത ഘട്ടത്തിന് തുടക്കം കുറിക്കാനൊരുങ്ങുന്ന പുതിയ പഞ്ച് ഇവി എൻട്രി-ലെവൽ ഇലക്ട്രിക് മൊബിലിറ്റിയെ എല്ലാവർക്കും ഉതകുന്ന തരത്തിൽ രൂപകൽപ്പന ചെയ്തതാണെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ആധുനിക ആക്ടി.ഇ വി എന്ന ആർക്കിടെക്ചറിൽ നിർമ്മിച്ചതാണ് പുതിയ പഞ്ച്.ഇവി. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട എസ്‌യുവിയായ പഞ്ച്, ഇ വി പതിപ്പിൽ എത്തുമ്പോൾ വിലക്കുറവ്, മതിയായ റേഞ്ച്, ചാർജിംഗ് സൗകര്യം, ബാറ്ററി വിശ്വാസ്യത എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ സമഗ്രമായി പരിഹരിച്ച്, ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ഒന്നിപ്പിക്കുന്ന ആദ്യ ഇലക്ട്രിക് കാറായും ആദ്യ കുടുംബ കാറായും മാറുകയാണെന്ന് കമ്പനി പറയുന്നു.

പുതിയ പഞ്ച്.ഇവി ആകർഷകമായ 9.69 ലക്ഷം എന്ന പ്രാരംഭ എക്‌സ്-ഷോറൂം വിലയിൽ ലഭ്യമാണ്. എൻട്രി-ലെവൽ ചെറിയ കാറുകളുടെ ഐസിഇ മോഡലുകളുമായി ഓൺ-റോഡ് വിലയിൽ സമാനത പുലർത്തുന്ന തരത്തിലാണ് പുതിയ പഞ്ച് ഇവിയെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ടാറ്റ.ഇവി, ബാറ്ററി ആസ് സർവീസ് ഓപ്ഷനും നൽകുന്നു. 6.49 ലക്ഷം മുതൽ ആരംഭിക്കുന്ന ഈ പദ്ധതിയിൽ ബാറ്ററി ഇ.എം.ഐ കിലോമീറ്ററിന് 2.6 എന്ന നിരക്കിലാണ്.

കൂടുതൽ റിയൽ വേൾഡ് റേഞ്ചും വലിയ ബാറ്ററിയും – റേഞ്ച് ആശങ്കകൾക്ക് പരിഹാരം

40 kWh ശേഷിയുള്ള LFP പ്രിസ്മാറ്റിക് സെൽ ബാറ്ററി പാക്ക് ഉപയോഗിക്കുന്ന പുതിയ പഞ്ച്.ഇവി, 355 കിലോമീറ്റർ റിയൽ വേൾഡ് (C75) റേഞ്ചും 468 കിലോമീറ്റർ ARAI സർട്ടിഫൈഡ് റേഞ്ചും നൽകുന്നു. ഇതിലൂടെ നഗരയാത്രകൾക്കും ചെറിയ അന്തർനഗര യാത്രകൾക്കും ഇടയ്ക്കിടെ ചാർജ് ചെയ്യേണ്ടതില്ലാതെ സൗകര്യപ്രദമായി ഉപയോഗിക്കാം. കൂടാതെ 30 kWh ബാറ്ററി ഓപ്ഷനും ലഭ്യമാണ്. ഈ രണ്ട് ഓപ്ഷനുകളും ഐസിഇ വാഹനങ്ങളിൽ നിന്ന് ഇലക്ട്രിക്കിലേക്കുള്ള മാറ്റം ഉപഭോക്താക്കൾക്ക് ലളിതമാക്കുന്നു. മികച്ച ഡ്രൈവ് ഗുണനിലവാരം, കുറഞ്ഞ ഓട്ടച്ചെലവ്, കുറഞ്ഞ പരിപാലന ചെലവ് എന്നിവയോടൊപ്പം ഒരൊറ്റ ചാർജിൽ ദൈനംദിന യാത്രകളിലും ദീർഘയാത്രകളിലും തടസ്സമില്ലാത്ത അനുഭവം നൽകുന്നു.

വേഗത്തിലുള്ള ചാർജിംഗ് – കൂടുതൽ ഡ്രൈവിംഗ് സമയം

ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഉപയോഗിച്ച് ബാറ്ററി 20% മുതൽ 80% വരെ വെറും 26 മിനിറ്റിൽ ചാർജ് ചെയ്യാം. ദീർഘയാത്രകളിൽ ഒരു ചായയോ കാപ്പിയോ കുടിക്കാൻ എടുക്കുന്ന 15 മിനിറ്റിൽ 135 കിലോമീറ്റർ വരെ യഥാർത്ഥ റേഞ്ച് നേടാനും സാധിക്കും.

ലൈഫ്‌ടൈം ബാറ്ററി വാർന്റി

പുതിയ പഞ്ച്.ഇവി, അൺലിമിറ്റഡ് കിലോമീറ്ററോടുകൂടിയ ലൈഫ്‌ടൈം ഹൈ വോൾട്ടേജ് (HV) ബാറ്ററി വാർന്റിയോടെയാണ് എത്തുന്നത്. ഇത് ഇലക്ട്രിക് വാഹനത്തിലെ ഏറ്റവും നിർണായക ഘടകത്തിന് ദീർഘകാല സംരക്ഷണം നൽകുകയും ആദ്യമായി ഒരു ഇലക്ട്രിക് വാഹനം വാങ്ങുന്നവർക്ക് ആത്മവിശ്വാസം നൽകുകയും ചെയ്യുന്നു.

വേഗത്തിൽ വ്യാപിക്കുന്ന ചാർജിംഗ് ഇക്കോസിസ്റ്റം

ടാറ്റ.ഇവി-യുടെ ചാർജിംഗ് നെറ്റ്‌വർക്ക് 1,500 നഗരങ്ങളിലായി 2.3 ലക്ഷംത്തിലധികം ചാർജിംഗ് പോയിന്റുകൾ ഉൾക്കൊള്ളുന്നു. 30-ലധികം ചാർജ് പോയിന്റ് ഓപ്പറേറ്റർമാരുമായി സഹകരിച്ച് 30,000-ത്തിലധികം പബ്ലിക് ചാർജറുകൾ സംയോജിപ്പിച്ചിട്ടുണ്ട്. IRA.ev ആപ്പ് വഴി ചാർജറുകളുടെ തത്സമയ ലഭ്യതയും നിലയും പരിശോധിച്ച് നാവിഗേഷൻ മുതൽ പണമടയ്ക്കൽ വരെ ലളിതമാക്കാം. 500 നഗരങ്ങളിലായി 2,500-ത്തിലധികം വിശ്വാസ്യതയുള്ള ഫാസ്റ്റ് ചാർജിംഗ് പോയിന്റുകൾ ഇവി വെരിഫൈഡ് നെറ്റ്‌വർക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 80 ഹൈവേകളിലായി 130-ത്തിലധികം മെഗാ ചാർജിംഗ് ഹബ്ബുകളിൽ 450-ത്തിലധികം സൂപ്പർഫാസ്റ്റ് ചാർജിംഗ് പോയിന്റുകൾ സ്ഥാപിച്ചിട്ടുള്ളതും 2026 സാമ്പത്തിക വർഷത്തോടെ ഇത് 800 ആയി ഉയർഉയർത്താനുള്ള പദ്ധതിയും ഉണ്ടെന്നും കമ്പനി പറയുന്നു.