ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ കർവ്വ്, കർവ്വ് ഇവി മോഡലുകൾ പുതിയ പ്രീമിയം ഫീച്ചറുകളോടെയും ആകർഷകമായ ലളിത്പൂർ ഗ്രേ ഇന്റീരിയർ തീമോടെയും പരിഷ്‍കരിച്ചു.
ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ജനപ്രിയ വാഹനങ്ങളായ കർവ്വ് , കർവ്വ് ഇവികൾ പുതുക്കി അവതരിപ്പിച്ചു. ഈ കാറുകളിൽ ഇപ്പോൾ നിരവധി പ്രീമിയം സവിശേഷതകളും ആകർഷകമായ ഇന്റീരിയർ തീമും നൽകി പരിഷ്‍കരിച്ചു . ടാറ്റ കൂപ്പെ-എസ്‌യുവി വിഭാഗത്തെ പുതിയൊരു തലത്തിലേക്ക് ഉയർത്തി. സ്റ്റൈലും സുഖസൗകര്യങ്ങളും ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച തിരഞ്ഞെടുപ്പാക്കി മാറ്റി.
പുതിയ ടാറ്റ കർവ്വിന്റെ ക്യാബിൻ ഇപ്പോൾ മുമ്പത്തേക്കാൾ കൂടുതൽ പ്രീമിയമായി കാണപ്പെടുന്നു. ഡാഷ്‌ബോർഡിൽ വെളുത്ത കാർബൺ ഫൈബർ ഇൻസേർട്ടുകളും ബെനെക്കെ-കാലിക്കോ ലെതറെറ്റ് അപ്ഹോൾസ്റ്ററിയും ഉപയോഗിച്ച് ആഡംബരപൂർണ്ണമായ രൂപഭംഗി നൽകുന്ന ഒരു പുതിയ ലളിത്പൂർ ഗ്രേ ഇന്റീരിയർ തീം ഇതിൽ ഉൾപ്പെടുന്നു.
പിൻസീറ്റ് യാത്രക്കാരുടെ സുഖസൗകര്യങ്ങൾക്ക് ടാറ്റ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. പിൻ ആംറെസ്റ്റിൽ ഇന്റഗ്രേറ്റഡ് കപ്പ് ഹോൾഡറുകൾ, പിൻ സൺഷേഡുകൾ, വെന്റിലേറ്റഡ് പിൻ സീറ്റുകൾ, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ ഇപ്പോൾ കർവ്വിൽ ഉണ്ട്. ദീർഘദൂര യാത്രകളിൽ അധിക സുഖസൗകര്യങ്ങൾ നൽകിക്കൊണ്ട് പിൻ കോ-പാസഞ്ചർ ഫുട്‌റെസ്റ്റും എർഗോവിംഗ് ഹെഡ്‌റെസ്റ്റും കർവ്വ് ഇവിയിൽ ഉണ്ട്.
പുതിയ കർവ്വ് ലൈനപ്പ് നിലവിലെ അതേ മൂന്ന് എഞ്ചിൻ ഓപ്ഷനുകളുമായി തുടരുന്നു. 1.2 ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് ഇവ. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭ്യമാണ്. അതേസമയം കർവ്വ് ഇവി രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുമായി വരുന്നു. 45 kWh, 55 kWh വേരിയന്റ് എന്നിവ. ഇവ മികച്ച റേഞ്ചും പെർഫോമൻസും വാഗ്ദാനം ചെയ്യുന്നു.
പുതിയ കർവ്വിന്റെ ഈ പുതുക്കിയ സവിശേഷതകൾ ഇപ്പോൾ അതിന്റെ അക്കംപ്ലിഷ്‍ഡ് ട്രിമ്മിൽ ലഭ്യമാണ്. 14.55 ലക്ഷം രൂപ മുതൽ എക്സ്-ഷോറൂം വില ആരംഭിക്കുന്നു. ഇലക്ട്രിക് മോഡലായ കർവ്വ് ഇവിയുടെ എക്സ്-ഷോറൂം വില 18.49 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു.


