ടാറ്റ മോട്ടോഴ്‌സ് പുതിയ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാൻ പദ്ധതിയിടുന്നു, അതിൽ ഏറ്റവും പുതിയത് ഹാരിയർ ഇവിയാണ്. 2025-ൽ സിയറ ഇവിയും സഫാരി ഇവിയും പുറത്തിറങ്ങും.

നപ്രിയ വാഹന ബ്രാൻഡായ ടാറ്റ മോട്ടോഴ്‌സ്, താങ്ങാനാവുന്ന വില മുതൽ പ്രീമിയം വരെയുള്ള രണ്ട് വിഭാഗങ്ങൾക്കും അനുയോജ്യമായ പുതിയ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാൻ പദ്ധതിയിടുന്നു. 21.49 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്ക് കമ്പനി അടുത്തിടെ ഹാരിയർ ഇവിയെ പുറത്തിറക്കി. ടാറ്റ സിയറ ഇവിയും സഫാരി ഇവിയും ഉടൻ തന്നെ പുറത്തിറക്കും. 2025 ദീപാവലി സീസണിൽ ഇലക്ട്രിക് സിയറ എസ്‌യുവി എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. എങ്കിലും സഫാരി ഇവി 2025 അവസാനമോ 2026 ന്‍റെ തുടക്കത്തിലോ റോഡുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെ വരുന്ന ഹാരിയർ ഇവിയുമായി സഫാരി ഇവി അതിന്റെ പവർട്രെയിനുകൾ പങ്കിടാൻ സാധ്യതയുണ്ട്. അതായത് 65kWh സിംഗിൾ റിയർ-മൗണ്ടഡ് 238bhp മോട്ടോറും 75kWh ഫ്രണ്ട്-ആക്‌സിൽ മൗണ്ടഡ് 158bhp മോട്ടോറും. വലിയ ബാറ്ററി പായ്ക്കിനൊപ്പം മാത്രമായി എഡബ്ല്യുഡി (QWD എന്നറിയപ്പെടുന്നു) സിസ്റ്റം വാഗ്ദാനം ചെയ്യുന്നു. 313bhp ആണ് സംയോജിത പവർ ഔട്ട്‌പുട്ട്. ഉയർന്ന സ്‌പെക്ക് പതിപ്പിൽ, ഹാരിയർ ഇവി പൂർണ്ണമായി ചാർജ് ചെയ്താൽ 627 കിലോമീറ്റർ സഞ്ചരിക്കുമെന്ന് അവകാശപ്പെടുന്നു. സഫാരിഇവിയുടെ ഇലക്ട്രിക് റേഞ്ച് കണക്കുകൾ അല്പം വ്യത്യാസപ്പെടാം. 2025 അവസാനത്തോടെ പുറത്തിറങ്ങാനിരിക്കുന്ന മഹീന്ദ്ര XEV 7e യുമായിട്ടായിരിക്കും ടാറ്റ സഫാരി 7 സീറ്റർ ഇലക്ട്രിക് എസ്‌യുവി മത്സരിക്കുന്നത്.

വരാനിരിക്കുന്ന ടാറ്റ സഫാരി ഇവിയിൽ ഹാരിയർ ഇവിയിൽ നിന്ന് ചില സവിശേഷതകൾ കടമെടുത്തേക്കാം. ഇൻബിൽറ്റ് നാവിഗേഷനോടുകൂടിയ 14.53 ഇഞ്ച് സാംസങ് നിയോ ക്യുഎൽഇഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അൾട്രാ-വൈഡ്ബാൻഡ് ഉള്ള ഡിജിറ്റൽ കീ, ബ്ലൂടൂത്ത് ലോ എനർജി, നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷൻ, ബിൽറ്റ്-ഇൻ ഡാഷ്‌ക്യാം റെക്കോർഡിംഗുള്ള ഡിജിറ്റൽ ഐആർവിഎം എന്നിവ ഇതിൽ ഉൾപ്പെടുന്നു. പനോരമിക് സൺറൂഫ്, 10 ജെബിഎൽ സ്‍പീക്കർ ഓഡിയോ സിസ്റ്റം, കണക്റ്റഡ് കാർ ടെക്, ഹിൽ ഡിസന്റ് കൺട്രോൾ, എഡിഎഎസ് സ്യൂട്ട്, ഡ്രൈവർ ഡോസ്-ഓഫ് അലേർട്ടുള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം തുടങ്ങിയവ ഉൾപ്പെടെ മറ്റ് സവിശേഷതകൾ അതിന്‍റെ ഐസിഇ പതിപ്പിന് സമാനമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

എക്സ്റ്റീരിയറിൽ, ടാറ്റ സഫാരി ഇവിയിൽ ക്ലോസ്‍ഡ്-ഓഫ് ഫ്രണ്ട് ഗ്രിൽ, എയറോ-ഒപ്റ്റിമൈസ് ചെയ്ത അലോയി വീലുകൾ തുടങ്ങിയവ ഉപ്പെടെയുള്ള ഇലക്ട്രിക് വാഹന ഘടകങ്ങൾ ഉൾപ്പെടുത്തി വാഹനത്തിന്റെ ശ്രേണി വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. ഐസിഇ എതിരാളിയെപ്പോലെ, ഇലക്ട്രിക് സഫാരിയിലും സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, സ്റ്റെപ്പ്ഡ് റൂഫ് ഡിസൈൻ, സിൽവർ ഇൻസേർട്ടുകളുള്ള റൂഫ് റെയിലുകൾ, വലിയ റിയർ-ക്വാർട്ടർ ഗ്ലാസ്, വലിയ റിയർ ഓവർഹാംഗ്, എൽഇഡി ടെയിൽലാമ്പുകൾ എന്നിവ ഉൾപ്പെടും.