സിയറ, ഹാരിയർ ഇവികൾ അവതരിപ്പിച്ച് ടാറ്റ
ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ടാറ്റ മോട്ടോഴ്‌സ് സിയറ ഇവിയും ഹാരിയർ ഇവിയും അവതരിപ്പിച്ചു

ടാറ്റ മോട്ടോഴ്‌സ് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ സിയറ ഇവിയും ഹാരിയർ ഇവിയും അവതരിപ്പിച്ചു. സിയറയുടെ പെട്രോൾ പതിപ്പിന് 1.5 ടർബോ യൂണിറ്റ് ഉണ്ടായിരിക്കും. അത് ഡീസൽ പതിപ്പിലും ലഭ്യമാകും. ഇതുകൂടാതെ ഓൾ വീൽ ഡ്രൈവുള്ള ഇരട്ട മോട്ടോർ ഇവി പതിപ്പിൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ഡ്യുവൽ മോട്ടോർ കോൺഫിഗറേഷനുമായാണ് ഹാരിയർ ഇവി വരുന്നത്. നിരവധി മികച്ച ഫീച്ചറുകൾക്കൊപ്പം ഓട്ടോ പാർക്ക് മോഡ് ഫംഗ്ഷനും ഇതിൽ ഉണ്ടാകും. ഹാരിയറിൻ്റെ AWD പതിപ്പിൻ്റെ തുടക്കം കുറിക്കുന്ന ഹാരിയർ ഇവി ആദ്യം പുറത്തിറക്കും. ഹാരിയർ ഇവി സിയറയേക്കാൾ നേരത്തെ ലോഞ്ച് ചെയ്യും. പുതിയ സിയറ 5-ഡോർ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അത് ബോക്‌സി ലൈനുകളോട് കൂടിയതായിരിക്കും. എന്നാൽ സമൂലമായ രൂപമായിരിക്കും. വലിപ്പത്തെക്കുറിച്ച് പറയുമ്പോൾ, സിയറയ്ക്ക് 4.3 മീറ്റർ നീളം ഉണ്ടാകും. ഹാരിയർ ഇവിക്ക് താഴെയും കർവ്വിന് മുകളിലും ഇത് സ്ഥാപിക്കാം. ഫീച്ചറുകളെക്കുറിച്ച് പറയുകയാണെങ്കിൽ, ടാറ്റ സിയറയുടെ ഇൻ്റീരിയർ റിയർ സീറ്റിനൊപ്പം ലോഞ്ച് പോലെയായിരിക്കും. സിയറയ്ക്ക് 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഉണ്ടായിരിക്കുമെങ്കിലും സെൻട്രൽ കൺസോൾ മറ്റ് ടാറ്റ കാറുകളിൽ നിന്ന് വ്യത്യസ്‍തമായിരിക്കും.
ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ അവതരിപ്പിച്ച കാറുകളിൽ രണ്ടാമത്തേത് ടാറ്റ ഹാരിയർ ഇവി ആണ്. 2025 ഓട്ടോ എക്‌സ്‌പോയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ടാറ്റ മോട്ടോഴ്‌സിൻ്റെ മുൻനിര ഇലക്ട്രിക് എസ്‌യുവിയാണിത്. ഈ ഇവിക്ക് അടച്ച ഗ്രില്ലും പുതിയ എയറോഡൈനാമിക് വീൽ ഡിസൈനും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ ഹാരിയറിന് 60 kWh, 80 kWh ഓപ്ഷനുകൾ ലഭ്യമാകുന്ന രണ്ട് ബാറ്ററി പായ്ക്കുകൾ ഉണ്ടാകും. ഇതിന് ഡ്യുവൽ മോട്ടോർ ഓൾ വീൽ ഡ്രൈവും റിയർ ഇൻഡിപെൻഡൻ്റ് സസ്‌പെൻഷനും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.