"യാ മോനേ.."ശക്തിയേറിയ ബാറ്ററി, സ്‍മാർട്ട് ഫീച്ചറുകൾ! ഇന്നോവ ക്രിസ്റ്റ ഇലക്ട്രിക് എത്തി

ടൊയോട്ട തങ്ങളുടെ ഇലക്ട്രിക് ഇന്നോവ എംപിവിയുടെ കൺസെപ്റ്റ് രൂപം അനാവരണം ചെയ്തു. ജക്കാർത്തയിൽ നടന്ന ഇന്തോനേഷ്യ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ ആണ് വാഹനത്തിന്‍റെ അവതരണം. 59.3 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് കരുത്ത് പകരുന്നത്.

Toyota Innova Crysta Electric breaks cover with powerful battery and smart features

ഷ്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് ടൊയോട്ട ഇന്നോവ. ഇന്ത്യയിൽ മാത്രം രണ്ട് പതിപ്പുകളിൽ ഇന്നോവ എത്തുന്നു. ഐസിഇയിൽ പ്രവർത്തിക്കുന്ന ഇന്നോവ ക്രിസ്റ്റയും ഹൈബ്രിഡ് എഞ്ചിനുള്ള ഇന്നോവ ഹൈക്രോസും ആണ് ഈ മോഡലുകൾ. ഇപ്പോഴിതാ ടൊയോട്ട തങ്ങളുടെ ഇലക്ട്രിക് ഇന്നോവ എംപിവിയുടെ കൺസെപ്റ്റ് രൂപം അനാവരണം ചെയ്തു. ജക്കാർത്തയിൽ നടന്ന ഇന്തോനേഷ്യ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ ആണ് വാഹനത്തിന്‍റെ അവതരണം. മോട്ടോർ ഷോയിൽ വെളിപ്പെടുത്തിയ മോഡൽ തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടൊയോട്ട കിജാങ് ഇന്നോവയെ അടിസ്ഥാനമാക്കിയുള്ളതാണ്.

7 സീറ്റർ ടൊയോട്ട ഇന്നോവ ഇലക്ട്രിക്ക് കൺസെപ്റ്റിന് 59.3 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് കരുത്ത് പകരുന്നത്. ആധുനിക ഇലക്ട്രിക് വാഹനങ്ങൾ ഫ്ലാറ്റ്, ഫ്ലോർ ബെഡ്-മൗണ്ടഡ് ബാറ്ററി പായ്ക്ക് ഉപയോഗിക്കുമ്പോൾ, ഇന്നോവ ഇവിയിൽ ഉപയോഗിക്കുന്ന ബാറ്ററി പായ്ക്ക് തികച്ചും വ്യത്യസ്തമാണ്. ഫ്ലോർബോർഡിൽ നിരവധി ചെറിയ മൊഡ്യൂളുകൾ ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ, എഞ്ചിന്റെ മുൻവശത്ത് വളരെ വലിയ ഒരു യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഈ വാഹനം ടൈപ്പ്-2 AC, CCS-2 DC ചാർജറുകളെ പിന്തുണയ്ക്കുന്നു.  എങ്കിലും, ഇന്നോവ ഇവിയുടെ ഡ്രൈവിംഗ് റേഞ്ചിനെക്കുറിച്ച് ടൊയോട്ട വ്യക്തമായ ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല.

കാറിന്റെ പവറിന്റെ ഔട്ട്‌പുട്ട് കണക്കുകൾ ടൊയോട്ട പ്രഖ്യാപിച്ചു. ഇന്നോവ ഇവിയുടെ ഇലക്ട്രിക് മോട്ടോറിന് ഏകദേശം 180 bhp കരുത്തും 700 Nm ടോർക്കും ഉണ്ട്. ഇന്നോവ ഇവിയുടെ രൂപകൽപ്പന നിലവിലുള്ള ഇന്നോവ ക്രിസ്റ്റ എംപിവിയെ അടിസ്ഥാനമാക്കിയുള്ളതാണ്, പക്ഷേ ചില പ്രധാന വ്യത്യാസങ്ങളുണ്ട്. ഇലക്ട്രിക് കാറുകളുടെ സ്വഭാവസവിശേഷതകളായ മുൻവശത്ത് ഒരു അടച്ച ഗ്രിൽ, എൽഇഡി ഡിആർഎൽ, ഗ്രില്ലിന്റെ ഇരുവശത്തും ഹെഡ്‌ലാമ്പ് യൂണിറ്റുകൾ എന്നിവ കാറിന്റെ സവിശേഷതയാണ്. ബാറ്ററി ഇലക്ട്രിക് വാഹനമാണെന്ന് സൂചിപ്പിക്കുന്ന "BEV" ബാഡ്‍ജിംഗും ഈ ഇലക്ട്രിക് എംപിവിയിൽ ഉണ്ട്.

16 ഇഞ്ച് അലോയി വീലുകളാണ് ഇന്നോവ ഇവിക്ക് ലഭിക്കുന്നത്. ഡോർ ഹാൻഡിലുകൾ, ബോഡി മോൾഡിംഗുകൾ, ക്രോം ട്രിം ചെയ്ത ബ്ലാക്ക്-ഔട്ട് റൂഫ് എന്നിവയുണ്ട്. പിന്നിൽ ഒരു ലൈറ്റ് സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന LED റിയർ ടെയിൽ ലൈറ്റുകളും ഇതിലുണ്ട്. 

ഇന്നോവ ഇവി ഇന്റീരിയർ നിലവിലുള്ള ഇന്നോവയുമായി വളരെ സാമ്യമുള്ളതാണ്. പക്ഷേ ചില വ്യത്യാസങ്ങളും ഉണ്ട്. ബാറ്ററി പൊസിഷനിംഗ് ഫ്ലാറ്റ് ഫ്ലോർ ആർക്കിടെക്ചറിനെ പ്രാപ്‍തമാക്കിയിട്ടുണ്ട്. ഇത് രണ്ടാം നിര യാത്രക്കാർക്ക് കൂടുതൽ ലെഗ് സ്പേസ് അനുവദിക്കുന്നു. മധ്യനിര സീറ്റുകൾക്ക് ക്യാപ്റ്റൻ കസേരകളും മെച്ചപ്പെട്ട സുഖസൗകര്യങ്ങളും നൽകുന്നു. വയർലെസ് ചാർജിംഗ്, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഉയർന്ന റെസല്യൂഷനുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഡ്യുവൽ-ടോൺ ഇന്റീരിയർ അപ്ഹോൾസ്റ്ററി, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ ആധുനിക സൗകര്യങ്ങളും വാഹനത്തിൽ ഉണ്ട്.  ഉപയോഗിക്കാൻ എളുപ്പമുള്ള നൂതന സവിശേഷതകളുടെയും ഉപകരണങ്ങളുടെയും മിശ്രിതമാണിത്. ഉദാഹരണത്തിന്, ഇന്നോവ ഇലക്ട്രിക്ക് മിക്ക സ്ഥലങ്ങളിലും ഫിസിക്കൽ ബട്ടണുകൾ ഉപയോഗിക്കുന്നു. അതേസമയം എംപിവിയിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമുണ്ട്. ഇതിന്റെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ MID ഉള്ള അനലോഗ് ഡയലുകൾ ഉണ്ട്. സ്റ്റിയറിംഗ് വീൽ തുകൽ കൊണ്ട് പൊതിഞ്ഞതാണ്, കൂടാതെ സ്വിച്ചുകളും ഘടിപ്പിച്ചിരിക്കുന്നു. ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ഫോൺ ചാർജർ, ഡ്യുവൽ-ടോൺ ഇന്റീരിയർ തീം, മധ്യനിരയിലെ ക്യാപ്റ്റൻ സീറ്റുകൾ എന്നിവയാണ് മറ്റ് പ്രധാന ആകർഷണങ്ങൾ. രണ്ടാം നിര യാത്രക്കാർക്കായി പിൻസീറ്റിൽ ഒരു പ്രത്യേക വിനോദ സ്‌ക്രീൻ നൽകിയിട്ടുണ്ട്. രണ്ടാം നിര യാത്രക്കാർക്ക് ഉപയോഗപ്രദമായ നിരവധി ഇടങ്ങളും നൽകിയിട്ടുണ്ട്.

അതേസമയം നിലവിൽ ഇതൊരു ആവേശകരമായ പ്രിവ്യൂ മാത്രം ആണെന്നും, കൺസെപ്റ്റ് മോഡൽ ഉടൻ തന്നെ ഉൽപ്പാദനത്തിലോ വിൽപ്പനയിലോ വരില്ല എന്നുമാണ് റിപ്പോർട്ടുകൾ. ഈ കാർ നിലവിൽ ദീർഘകാല പരീക്ഷണത്തിലാണെന്നും ഹൈവേകളിലും ഇന്റർസിറ്റി യാത്രകളിലും ഇത് പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് എന്നുമാണ് ടൊയോട്ട പറയുന്നത്. ടൊയോട്ടയുടെ വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഗവേഷണത്തിന്റെയും വികസനത്തിന്റെയും ഭാഗമാണ് ഈ പരീക്ഷണം.

Latest Videos
Follow Us:
Download App:
  • android
  • ios