ടിവിഎസ് അടുത്ത മാസം പുതിയ അപ്പാച്ചെ ആർടിഎക്സ് 300 ബൈക്ക് പുറത്തിറക്കാൻ പദ്ധതിയിടുന്നു. 299cc ലിക്വിഡ്-കൂൾഡ് എഞ്ചിൻ, കളർ ടിഎഫ്‍ടി സ്‌ക്രീൻ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ സവിശേഷതകളോടെയാണ് ബൈക്ക് എത്തുന്നത്.

രാജ്യത്തെ മുൻനിര ഇരുചക്ര വാഹന നിർമ്മാതാക്കളായ ടിവിഎസ് അടുത്ത മാസം, അതായത് 2025 ഓഗസ്റ്റിൽ അവരുടെ പുതിയ ബൈക്ക് പുറത്തിറക്കാൻ പദ്ധതിയിടുന്നു. കമ്പനിയുടെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന അപ്പാച്ചെ ആർടിഎക്സ് 300 ഇതായിരിക്കാം എന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ കമ്പനി ടിവിഎസ് ആർടിഎക്സ് 300 പ്രദർശിപ്പിച്ചിരുന്നു. ഇതിനുശേഷം, പരീക്ഷണത്തിനിടെ ബൈക്ക് നിരവധി തവണ കണ്ടെത്തിയിട്ടുണ്ട്. ബൈക്കിൽ ലഭിച്ചേക്കാവുന്ന സവിശേഷതകളെക്കുറിച്ച് വിശദമായി അറിയാം.

പുതിയ ബൈക്കിന്റെ സ്റ്റാൻസും സൈക്കിൾ ഭാഗങ്ങളും നോക്കുമ്പോൾ, ഇത് ഒരു ഓഫ്-റോഡറിനേക്കാൾ റോഡ് ഫോക്കസ്‍ഡ് ടൂറർ പോലെ തോന്നുന്നു. ഈ മോട്ടോർസൈക്കിളിൽ

19 - 17 ഇഞ്ച് അലോയി വീലുകളും റോഡ് ഓറിയന്‍റഡ് ടയറുകളും സംയോജിപ്പിച്ചിരിക്കുന്നു. ഉയരമുള്ള വിൻഡ്‌സ്ക്രീൻ, വലിയ സീറ്റ്, നേരായ റൈഡിംഗ് എർഗണോമിക്സ് എന്നിവയുള്ള ഒരു സുഖപ്രദമായ ടൂറിംഗ് മോട്ടോർസൈക്കിളായിരിക്കും ഇത് എന്ന് ബൈക്ക് വാലെ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ബൈക്കിലെ പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, അപ്പാച്ചെ RTX 300-ൽ ഒരു പുതിയ 299cc, ലിക്വിഡ്-കൂൾഡ് RTX D4 എഞ്ചിനാണ് പ്രവർത്തിക്കുന്നത്. ഈ എഞ്ചിൻ പരമാവധി 35bhp പവറും 28.5Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. ഈ എഞ്ചിനിൽ 6-സ്പീഡ് ഗിയർബോക്സും അസിസ്റ്റും സ്ലിപ്പർ ക്ലച്ചും സജ്ജീകരിച്ചിരിക്കുന്നു.

ഫീച്ചറുകളെക്കുറിച്ച് പറയുകയാണെങ്കിൽ, അതിൽ ഒരു കളർ ടിഎഫ്‍ടി സ്‌ക്രീൻ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, എബിഎസ് എന്നിവ കൂടാതെ ഒന്നിലധികം റൈഡിംഗ് മോഡുകളും ഉൾപ്പെടാം. കെടിഎം 250 അഡ്വഞ്ചറിനും റോയൽ എൻഫീൽഡ് ഹിമാലയൻ 450 നും ഇടയിൽ ടിവിഎസ് RTX 300 സ്ഥാപിക്കാൻ കഴിയും.