ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്ന പൊതുജനങ്ങള്‍ക്ക് സമ്മാനം വാഗ്ദാനം ചെയ്തിരിക്കുകയാണ് ഗോവന്‍ പൊലീസ്. ഇത്തരം നിയമലംഘനങ്ങളുടെ വിഡിയോയോ, ഫോട്ടോയോ അയച്ചുനൽകിയാൽ 1000 രൂപവരെ പ്രതിഫലം നൽകുമെന്നാണ് പ്രഖ്യാപനം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ പദ്ധതിയെക്കുറിച്ച് പൊലീസിന്‍റെ അറിയിപ്പ്.  

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഗോവന്‍ പൊലീസിന്‍റെ പദ്ധതി. ഗൂഗിൾ ആപ്പ്സ്റ്റോറിന്റെ സെന്റിനൽ എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടതെന്ന് പൊലീസ് പറയുന്നു. ഗോവയിൽ എവിടെ ട്രാഫിക് നിയമ ലംഘനം കണ്ടാലും ഈ ആപ്പിലൂടെ പൊലീസിൽ റിപ്പോർട്ട് ചെയ്യാം. ചിത്രങ്ങൾ, വിഡിയോകൾ എന്നിവ അയയ്ക്കുന്നതിന് ട്രാഫിക് നിയമലംഘനങ്ങളുടെ സ്വഭാവമനുസരിച്ചാണ് പോയിന്റ് ലഭിക്കുന്നത്. ഓരോ കുറ്റകൃത്യത്തിനും പ്രത്യേക പോയിന്റുകളുണ്ട്. 100 പോയിന്റിന്റെ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴാണ് 1000 രൂപ സമ്മാനമായി ലഭിക്കുക. 

ട്രാഫിക് ഫ്ലോ തെറ്റിച്ച് വാഹനമോടിക്കുന്നതിന്റെ ചിത്രം നൽകുന്നതിനും അപകടകരമായ ഡ്രൈവിങ്ങിന്റെ വീഡിയോക്കും 10 പോയിന്‍റുകള്‍ വീതം കിട്ടും. ഇതിനെക്കുരിച്ചു വിശദമാക്കുന്ന പൊലീസിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് കാണാം.