ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക പറ്റുന്ന അബദ്ധങ്ങള്‍ കഴിഞ്ഞ കുറച്ചുകാലമായി പതിവു വാര്‍ത്തകളാണ്. ഇതുമൂലം സംഭവിക്കുന്ന അപകടങ്ങളും കുറവല്ല. ഇത്തരമൊരു വാര്‍ത്തയാണ് കണ്ണൂരില്‍ നിന്നും വരുന്നത്. ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച ടാങ്കര്‍ ലോറികള്‍ മണിക്കൂറുകളോളം പോക്കറ്റ് റോഡിൽ കുടുങ്ങിപ്പോയതാണ് വാര്‍ത്ത. 

കണ്ണൂര്‍: ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക പറ്റുന്ന അബദ്ധങ്ങള്‍ കഴിഞ്ഞ കുറച്ചുകാലമായി പതിവു വാര്‍ത്തകളാണ്. ഇതുമൂലം സംഭവിക്കുന്ന അപകടങ്ങളും കുറവല്ല. ഇത്തരമൊരു വാര്‍ത്തയാണ് കണ്ണൂരില്‍ നിന്നും വരുന്നത്. ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച ടാങ്കര്‍ ലോറികള്‍ മണിക്കൂറുകളോളം പോക്കറ്റ് റോഡിൽ കുടുങ്ങിപ്പോയതാണ് വാര്‍ത്ത. കണ്ണൂര്‍ പഴയങ്ങാടിയിലാണ് സംഭവം. അര്‍ദ്ധരാത്രിയോടെ വഴിതെറ്റിയെത്തിയ രണ്ട് ഗ്യാസ് ടാങ്കർലോറികൾ പോക്കറ്റ് റോഡില്‍ കുടുങ്ങുകയായിരുന്നു. 

മുംബൈയിലേക്ക് പോകുകയായിരുന്നു ടാങ്കര്‍ ലോറികള്‍. പഴയങ്ങാടിയില്‍ നിന്നും ഗൂഗിള്‍ മാപ്പു നോക്കി പയ്യന്നൂർ ഭാഗത്തേക്കു വന്ന ലോറികള്‍ മാടായിപ്പാറ– കീയ്യച്ചാൽ റോഡ് വഴി വെങ്ങര അമ്പുകോളനി റോഡിൽ എത്തിച്ചേരുകയായിരുന്നു. കഷ്ടിച്ച് ഒരു ടിപ്പർ ലോറിക്ക് മാത്രം പോകാൻ പറ്റുന്ന റോഡാണിത്. ചെങ്കുത്തായ ഇറക്കങ്ങളും വളവുകളുമുള്ള റോഡിലൂടെയെത്തിയ വലിയ ഗ്യാസ് ടാങ്കർലോറികൾ റോഡരികിലെ മരങ്ങളിലും മറ്റുമിടിച്ച് വഴിയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. 

രാവിലെ റോഡിൽ ഗ്യാസ് ടാങ്കർ ലോറികൾ കണ്ടതോടെ പരിഭ്രാന്തരായ നാട്ടുകാർ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കെഎസ്ഇബി പ്രദേശത്തെ വൈദ്യുത ബന്ധം വിഛേദിച്ചു. ഒടുവില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ കൊണ്ടാണ് ഇരു ലോറികളെയും ദേശീയപാതയിലെത്തിച്ചത്.