ദില്ലി: ശബ്ദമലിനീകരണം നിയന്ത്രിക്കണമെന്ന് ദില്ലി മെട്രോ റെയിൽ കോർപ്പറേഷനോട് ദേശീയ ഹരിത ട്രൈബ്യൂണൽ. അഞ്ച് വയസ്സുകാരി സമൃദ്ധി ഗോസ്വാമി നൽകിയ ഹർജിയിലാണ് ട്രൈബ്യൂണൽ നിർദ്ദേശം. മെട്രോ നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ ശബ്ദമലിനീകരണം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ ദില്ലി മലിനീകരണ നിയന്ത്രണ ബോർഡിനോടും ഹരിത ട്രൈബ്യൂണൽ ആവശ്യപ്പെട്ടിട്ടുണ്ട്.