ന്യൂഡൽഹി: ജി.എസ്​.ടിയുടെ ഭാഗമായി വാഹനവിലയില്‍ വന്‍ കുറവ് വരുത്തി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. 13 ശതമാനത്തി​​ന്‍റെ കുറവാണ്​ വാഹന വിലയിൽ ടോയോട്ട വരുത്തിയിരിക്കുന്നത്​. അതോടെ ടോയോട്ടയുടെ ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്​റ്റക്ക്​ 98,500 രൂപയുടെ കുറവുണ്ടായി​. ​ഫോർച്യൂണറിന്​ 2,17,000 രൂപയും കോറോള ആൾട്ടിസിന്​​ ഒരു ലക്ഷം രൂപയുടെ കുറവാണ്​ ഉണ്ടായിരിക്കുന്നത്​. ജിഎസ്‍ടിക്ക് മുമ്പ് 14.2 ലക്ഷം മുതല്‍ 22.15 ലക്ഷം വരെയായിരുന്നു വിവിധ മോഡല്‍ ഇന്നോവ ക്രിയസ്റ്റയുടെ വില. എന്നാല്‍ ഇപ്പോഴത് 13.31 മുതല്‍ 20.78 വരെയായി കുറഞ്ഞു.

ടൊയോട്ടയുടെ ജനപ്രിയ മോഡലുകളിലൊന്നാണ് ഇന്നോവ ക്രിസ്റ്റ. വാഹനത്തിന്‍റെ വിലയിലുണ്ടാകുന്ന ഈ മാറ്റം വിപണിയില്‍ ഏറെ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.