Asianet News MalayalamAsianet News Malayalam

ഡബ്ല്യു ആർ-വിയുടെ ബുക്കിംഗ് വേഗതയില്‍ അമ്പരന്ന് ഹോണ്ട

HCIL to ramp up Honda WR V production
Author
First Published Jul 24, 2017, 9:50 AM IST

മാർച്ചിൽ വിപണിയിലെത്തിയ കോംപാക്ട് ക്രോസോവര്‍ ഡബ്ല്യു ആർ — വിയുടെ ബുക്കിംഗ് വേഗതയെ തുടര്‍ന്ന് വാഹനം ബുക്ക് ചെയ്തവരുടെ കാത്തിരിപ്പ് കുറയ്ക്കാൻ ഉൽപ്പാദനം വർധിപ്പിക്കാൻ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് (എച്ച് സി ഐ എൽ) ഒരുങ്ങുന്നു. ഡബ്ല്യു ആർ — വിയുടെ പ്രതിമാസ ഉൽപ്പാദനം 5,000 യൂണിറ്റായി ഉയർത്താനാണു നീക്കം.  23,000 ബുക്കിങ്ങുകളാണു ഹോണ്ട സ്വന്തമാക്കിയത്. എന്നാൽ ഇതിൽ 16,000 വാഹനങ്ങൾ മാത്രമാണു കമ്പനിക്ക് ഇതുവരെ ഉടമസ്ഥർക്കു കൈമാറാനായത്.

നിലവിൽ 3,400 ഡബ്ല്യു ആർ — വിയാണു കമ്പനിയുടെ പ്രതിമാസ ഉൽപ്പാദനം. ഇത് 5,000 യൂണിറ്റാക്കി ഉയർത്താനാണു തീരുമാനം. വിപണിയിൽ മികച്ച സ്വീകാര്യതയാണു ഡബ്ല്യു ആർ — വി നേടിയതെന്ന് എച്ച് സി ഐ എൽ സീനിയർ വൈസ് പ്രസിഡന്റ്(മാർക്കറ്റിങ് ആൻഡ് സെയിൽസ്) ജ്ഞാനേശ്വർ സെൻ അവകാശപ്പെട്ടു. പുതിയ ‘ഡബ്ല്യു ആർ — വി’ സ്വന്തമാക്കാൻ രണ്ടും മൂന്നും മാസം കാത്തിരിക്കേണ്ട സ്ഥിതിയാണെന്നും  അദ്ദഹം അറിയിച്ചു. ഈ സാഹചര്യത്തിലാണു ‘ഡബ്ല്യു ആർ — വി’ ഉൽപ്പാദനം വർധിപ്പിക്കുന്നത്.

ജപ്പാനിലെ ഹോണ്ട ആർ ആൻഡ് ഡി കമ്പനി ലിമിറ്റഡും ഹോണ്ട ആർ ആൻഡ് ഡി ഇന്ത്യയും ചേർന്നു വികസിപ്പിച്ച ആദ്യ മോഡലായ ഡബ്ല്യു ആർ — വി പെട്രോൾ, ഡീസൽ എൻജിന്‍ വകഭേദങ്ങളില്‍ വിൽപ്പനയ്ക്കുണ്ട്. രാജസ്ഥാനിലെ തപുകരയിലുള്ള പ്ലാന്‍റിലാണ് ഡബ്ല്യു ആർ — വിയുടെ നിർമ്മാണം.

നവരാത്രി — ദീപാവലി ഉത്സവകാലമെത്തുംമുമ്പ് ‘ഡബ്ല്യു ആർ — വി’ക്കുള്ള കാത്തിരിപ്പ് കാലം കുറയ്ക്കാനാണു ഹോണ്ടയുടെ പദ്ധതി. ഇപ്പോൾ ഉൽപ്പാദനം വർധിപ്പിച്ചാൽ ഉത്സവകാലത്തെ ഉയർന്ന ആവശ്യവും സുഗമമായി നിറവേറ്റാൻ കഴിയുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ.

Follow Us:
Download App:
  • android
  • ios