ഭാരത്തിന്റെയും സുരക്ഷയുടെയും കാര്യത്തിലിനി ഹെൽമെറ്റ് കൂടുതൽ  കർക്കശക്കാരനാകും. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്(BIS) ന്റേതാണ് പുതിയ തീരുമാനം. നിലവിൽ ഒന്നരകിലോയാണ്‌ ഹെൽമെറ്റുകൾക്ക് അനുവദനീയമായ ഭാരം. എന്നാല്‍ ഇനി മുതൽ 1.2 കിലോയില്‍ കൂടുതൽ

ഇരുചക്രവാഹന യാത്രികരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. ഭാരത്തിന്റെയും സുരക്ഷയുടെയും കാര്യത്തിലിനി ഹെൽമെറ്റ് കൂടുതൽ കർക്കശക്കാരനാകും. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്(BIS) ന്റേതാണ് പുതിയ തീരുമാനം. നിലവിൽ ഒന്നരകിലോയാണ്‌ ഹെൽമെറ്റുകൾക്ക് അനുവദനീയമായ ഭാരം. എന്നാല്‍ ഇനി മുതൽ 1.2 കിലോയില്‍ കൂടുതൽ ഭാരം ഹെൽമെറ്റുകൾക്കുണ്ടാകില്ല. 

ഐഎസ്ഐ മുദ്രയില്ലാത്ത ഹെൽമെറ്റുകൾ വിൽക്കുന്നത് ഇനി ഗുരുതരമായ കുറ്റമായിരിക്കും. ആഘാതം ചെറുക്കാനുള്ള ശേഷിക്കൊപ്പം ഇംപാക്ട് വെലോസിറ്റി, ഹെഡ് ഇഞ്ച്വുറി, സൈഡ് ഇംപാക്ട് തുടങ്ങി നിരവധി പരിശോധനാ സംവിധാനങ്ങളും ഇനിമുതല്‍ ഹെല്‍മറ്റിലുണ്ടാകും.

2019 ജനുവരി15 മുതൽ പുതിയ നിയമം നടപ്പിലാകും. ഇതോടെ നിലവാരം കുറഞ്ഞ ഹെൽമെറ്റുകൾ പൂർണ്ണമായും ഇല്ലാതാകുമെന്നാണ് കരുതുന്നത്.