18.5ബിഎച്ച്പിയും 17.2എൻഎം ടോർക്കും ഉല്പാദിപ്പിക്കാൻ കഴിയുന്ന 200സിസി എയർകൂൾഡ് എൻജിന്‍ കരുത്ത് പകരുന്ന ഈ ബൈക്കിന് ഒരു മസിലന്‍ ലുക്കാണുള്ളത്.5 സ്പീഡ് ഗിയർബോക്സും സ്ട്രീറ്റ് ഫൈറ്ററെന്ന നിലയില്‍ എക്സ്ട്രീം 200എസിനെ കുതികുതിപ്പിക്കും.

Add Asianetnews as a Preferred SourcegooglePreferred

ചീറ്റയെ അനുകരിച്ചുള്ളതാണ് ഡിസൈന്‍. മുൻതലമുറ എക്സ്ട്രീം 150 ബൈക്കുകളെ പിൻതുടരുന്നതാണ് ഡിസൈന്‍. എബിഎസ് പോലുള്ള ആധുനിക സുരക്ഷാ സന്നാഹങ്ങളും ഈ ബൈക്കിന്റെ പ്രത്യേകതയാണ്. മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിലായി മോണോഷോക്കും. ഡിസ്ക് ബ്രേക്കുകള്‍ക്കൊപ്പം എൽഇഡി ലൈറ്റുകളും ബോഡിയിലും സീറ്റിലും ഉപയോഗിച്ചിട്ടുള്ള ഡ്യുവൽ ടോൺ ഗ്രാഫിക്സുകളുമൊക്കെ എക്സ്ട്രീമിന്‍റെ പ്രത്യേകതകളാണ്. ലിറ്ററിന് 45 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

ഇന്ത്യയിൽ പൾസർ 200എൻഎസ്, ടിവിഎസ് അപ്പാച്ചി ആർടിആർ 200, കെടിഎം 200 ഡ്യൂക്ക് എന്നിവരായിരിക്കും മുൻനിര എതിരാളികൾ. ദില്ലി എക്സ്ഷോറൂം 90,000രൂപയ്ക്കാണ് ഈ പ്രീമിയം ബൈക്കിനെ വിപണിയിലെത്തിക്കുന്നത്.