റോഡിരികിലെ അഗാധ ഗര്‍ത്തത്തിലേക്ക് മറിഞ്ഞ ലോറിയില്‍ നിന്നും ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

റോഡിരികിലെ അഗാധ ഗര്‍ത്തത്തിലേക്ക് മറിഞ്ഞ ലോറിയില്‍ നിന്നും ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊക്കയുടെ മുകളിലായി സ്ഥാപിച്ചിരുന്ന വലയില്‍ കുടുങ്ങിയാണ് ഡ്രൈവര്‍ രക്ഷപ്പെട്ടത്. ചൈനയിലാണ് സംഭവം. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

മധ്യ യുനാന്‍ പ്രവശ്യയിലെ എക്സ്പ്രസ് വേയിലാണ് സംഭവം. മരണറോഡ് എന്നറിയപ്പെടുന്ന ഇവിടെ ഇതിനു മുമ്പും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. റോഡരികലുള്ള ട്രക്ക് റാംപ് അവസാനിക്കുന്നത് അഗാധഗര്‍ത്തത്തിനു മുകളിലായാണ്. പലപ്പോഴും വാഹനങ്ങള്‍ അബദ്ധത്തില്‍ ഇതിനു മുകളിലേക്ക് പാഞ്ഞു കയറും. തുടര്‍ന്ന് 2015ലാണ് അധികൃതര്‍ ഇവിടെ കൂറ്റന്‍ വല സ്ഥാപിക്കുന്നത്. ഇതുവരെ ഇവിടെ നടന്ന അപകടങ്ങളില്‍ അഞ്ചുപേരോളം ഈ വലയില്‍ കുരുങ്ങി ജീവിതത്തിലേക്ക് തിരികെ വന്നിട്ടുണ്ട്.