ട്രാഫിക്ക് നിയമം ലംഘിക്കുന്നത് നിത്യജീവിതത്തിലെ ശീലമായി മാറ്റിയ ഒരു ബൈക്ക് യാത്രികനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഹൈദരാബാദുകരനായ കൃഷ്ണ പ്രകാശ് എന്നയാളാണ് ആ യാത്രികന്‍. 

ട്രാഫിക്ക് നിയമം ലംഘിക്കുന്നത് നിത്യജീവിതത്തിലെ ശീലമായി മാറ്റിയ ഒരു ബൈക്ക് യാത്രികനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഹൈദരാബാദുകരനായ കൃഷ്ണ പ്രകാശ് എന്നയാളാണ് ആ യാത്രികന്‍. ചുരുങ്ങിയ കാലം കൊണ്ട് എകദേശം 135 തവണയാണ് ഇയാൾ ട്രാഫിക് നിയമം ലംഘിച്ചത്. ടിഎസ്01 ഇഡി 9176 എന്ന ബൈക്കിലാണ് ഈ 135 പ്രാവശ്യവും നിയമ ലംഘനം നടത്തിയത്. നിയമം ലംഘിച്ചു എന്ന് മാത്രമല്ല ഇത്രയും കാലമായിട്ടും ഫൈൻ അടച്ചിട്ടുമില്ല. 2016ലായിരുന്നു അവസാനമായി ഫൈൻ അടച്ചത്. ഇതിനു ശേഷം രണ്ടു വർഷമായി ഫൈൻ അടയ്ക്കാതെ ഇയാള്‍ മുങ്ങിനടക്കുകയായിരുന്നു.

ഒടുവില്‍ പൊലീസ് പ്രകാശിന്റെ ബൈക്ക് കണ്ടുകെട്ടിയതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്. ഇയാള്‍ അടച്ച ഫൈന്‍ തുക കേട്ടാല്‍ ഞെട്ടും. ഏകദേശം 31556 രൂപയായിരുന്നു ഫൈൻ ഇനത്തിൽ അടയ്ക്കാനുള്ളത്. ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചതിനും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിനുമായിരിന്നു ഭൂരിഭാഗം ഫൈനും എന്നാണ് റിപ്പോര്‍ട്ടുകള്‍.