സബ് കോംപാക്ട് എസ് യു വി വിഭാഗത്തിലേക്ക് കോന എന്ന പേരില്‍ പുതിയ ഒരംഗത്തെ പുറത്തിറക്കാനൊരുങ്ങുകയാണ് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി എന്ന് റിപ്പോര്‍ട്ടുകള്‍. ക്രേറ്റയ്ക്കും ടക്‌സണിനും ഇടയിലായുള്ള വാഹനത്തിന്‍ഡറെ അള്‍ട്രാ സ്ലിം എല്‍ ഇ ഡി ഹെഡ്‌ലാംമ്പ് ചിത്രത്തിന്റെ ടീസര്‍ കമ്പനി പുറത്തുവിട്ടു.
ഹ്യുണ്ടായി അവതരിപ്പിക്കുന്ന ഏറ്റവും ചെറിയ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമാവും കോനയെന്നും ഐ 20 ഹാച്ച്ബാക്ക് പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ജൂണില്‍ വാഹനത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2014 ജെനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച ഇന്‍ട്രാഡോ കണ്‍സെപ്റ്റിന്റെ പിന്തുടര്‍ച്ചക്കാരനാവും കോനയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും വാഹനത്തിന്റെ കൂടുതല്‍ ഫീച്ചേര്‍സ് കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഐ 20യിലെ അതേ എഞ്ചിനാകും കോണയിലും ഉള്‍പ്പെടുത്തുക. പെട്രോള്‍ പതിപ്പിന് 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനും, ഡീസലില്‍ 1.4 ലിറ്റര്‍, 1.6 ലിറ്റര്‍ എഞ്ചിനുമാണ് കരുത്തേകുക. ഇതിനൊപ്പം ഇലക്ട്രിക് പതിപ്പും പുറത്തിറക്കാന്‍ കമ്പനി ലക്ഷ്യമിടുന്നതായും ഏകദേശം 13 ലക്ഷത്തിനുള്ളിലാകും വിപണി വിലയെന്നും സൂചനകളുണ്ട്.
2021ഓടെ 30 പുതിയ വാഹനങ്ങള്‍ പുറത്തിറക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ കോംപാക്ട് എസ് യു വി ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. വരാനിരിക്കുന്ന ന്യൂയോര്‍ക്ക് മോട്ടോര്‍ ഷോയിലാണ് കോന ആദ്യം അവതരിക്കുക. ഹോണ്ട എച്ച് ആ ര്‍വി, ടൊയോട്ട സിഎച്ച്ആര്‍, മസ്ഡ MX3 എന്നിവയാകും ആഗോള വിപണിയില്‍ ഹ്യുണ്ടായി കോനയുടെ മുഖ്യ എതിരാളികള്‍. ഈ വാഹനങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങും.
