താക്കോല്‍ വേണ്ട, കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ഇനി ഫിംഗര്‍ പ്രിന്‍റ് മതി!
ഫിംഗര്‍ പ്രിന്‍റ് സഹായത്തോടെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനുള്ള സംവിധാനവുമായി ഹ്യുണ്ടായി. പുതുതലമുറ സാന്‍റേ ഫെയിലാണ് ഈ സംവിധാനം ഒരുക്കുന്നത്. ഒന്നിലധികം ആളുകളുടെ വിരല്‍ ഇതില്‍ പെയര്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത.
വിരലടയാളത്തിന്‍റെ സഹായത്തോടെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനുള്ള സംവിധാനവുമായി ഹ്യുണ്ടായി. പുതുതലമുറ സാന്‍റേ ഫെയിലാണ് ഈ സംവിധാനം ഒരുക്കുന്നത്. ഒന്നിലധികം ആളുകളുടെ വിരല്‍ ഇതില്‍ പെയര്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത.
ഫിംഗര്‍ പ്രിന്റ് സംവിധാനത്തിലൂടെ കാറുകളെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 50,000-ത്തില്‍ ഒരു വാഹനത്തില്‍ മാത്രമാണ് വീഴ്ച സംഭവിക്കാന്‍ സാധ്യതയുള്ളതെന്നും കമ്പനി വ്യക്തമാക്കുന്നു. മാത്രമല്ല കാറിന്‍റെ ഡോര്‍ തുറക്കാനും ഈ ഫിംഗര്‍ പ്രിന്റ് സംവിധാനം ഉപയോഗിക്കാം.
ആരുടെ ഫിംഗര്‍ പ്രിന്റ് സ്‌കാന്‍ ചെയ്താണോ കാറില്‍ കയറുന്നത് അയാള്‍മുമ്പ് ക്രമീകരിച്ചിരുന്നതുപോലെ സീറ്റ് പൊസിഷന്‍, സ്റ്റിയറിങ് പൊസിഷന്‍, റിയര്‍ വ്യൂ മിറര്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, ടെംപറേച്ചര്‍ എന്നിവയും ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ആകുമെന്നുള്ളതും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്.
നിലവില്‍ ചൈനയില്‍ ഇറങ്ങുന്ന സാന്റാ ഫെയിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. മറ്റ് രാജ്യങ്ങളിലെത്തുന്ന വാഹനത്തിലും ഈ സംവിധാനം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.