Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ വാഹന വിപണി ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

വിപണി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയതോടെ വാഹന നിര്‍മ്മാതാക്കളും വ്യാപാരികളും ഉള്‍പ്പെടെയുള്ളവര്‍ ഏകദേശം മൂന്നര ലക്ഷത്തോളം ജീവനക്കാരെ പിരിച്ചുവിട്ടു.

indian auto industry facing worst downturn
Author
Mumbai, First Published Aug 7, 2019, 9:49 PM IST

മുംബൈ: ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍ ഇന്ത്യന്‍ വാഹന വിപണി. കാറുകളുടെയും ബൈക്കുകളുടെയും വില്‍പ്പനയില്‍ വന്‍ തോതില്‍ ഇടിവുണ്ടായതോടെ മേഖലയിലെ ലക്ഷക്കണക്കിന് ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിസന്ധി രൂക്ഷമായതോടെ ഫാക്ടറികളുടെ പ്രവര്‍ത്തനം ദിവസങ്ങളോളം നിര്‍ത്തി വയ്ക്കാനും ഷിഫ്റ്റുകള്‍ വെട്ടിച്ചുരുക്കാനും കമ്പനികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. 

വിപണി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയതോടെ വാഹന നിര്‍മ്മാതാക്കളും വ്യാപാരികളും ഉള്‍പ്പെടെയുള്ളവര്‍ ഏകദേശം മൂന്നര ലക്ഷത്തോളം ജീവനക്കാരെയാണ് ഏപ്രില്‍ മുതലുള്ള കാലയളവില്‍ പിരിച്ചുവിട്ടത്. കാറുകളുടെയും ബൈക്കുകളുടെയും നിര്‍മ്മാതാക്കള്‍ 15,000 പേരെയും വാഹനങ്ങളുടെ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന രംഗത്ത് നിന്നും ഒരു ലക്ഷം ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത്. കേന്ദ്ര സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തുന്ന രീതിയില്‍ വന്‍ തകര്‍ച്ചയാണ് ഇന്ത്യന്‍ വാഹന വിപണി നേരിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios