ബൈക്കിൽ അമ്പരപ്പിക്കുന്ന അഭ്യാസപ്രകടനം നടത്തുന്ന ഒരു രാഷ്ട്രത്തലവന്‍. കേട്ടിട്ട് അമ്പരപ്പ് തോന്നുന്നുണ്ടോ? എങ്കില്‍ ആ ദൃശ്യങ്ങളൊന്ന് കണ്ടാലോ? ബൈക്ക് പ്രേമികളാണ് നിങ്ങളെങ്കില്‍ നിര്‍ത്താതെ കൈയ്യടിക്കുമെന്ന് ഉറപ്പ്.

ബൈക്കിൽ അമ്പരപ്പിക്കുന്ന അഭ്യാസപ്രകടനം നടത്തുന്ന ഒരു രാഷ്ട്രത്തലവന്‍. കേട്ടിട്ട് അമ്പരപ്പ് തോന്നുന്നുണ്ടോ? എങ്കില്‍ ആ ദൃശ്യങ്ങളൊന്ന് കണ്ടാലോ? ബൈക്ക് പ്രേമികളാണ് നിങ്ങളെങ്കില്‍ നിര്‍ത്താതെ കൈയ്യടിക്കുമെന്ന് ഉറപ്പ്. ബൈക്ക് സ്റ്റണ്ട് നടത്തി സോഷ്യല്‍മീഡിയയില്‍ ഹിറ്റായത് ഇന്തൊനീഷ്യൻ പ്രസിഡന്റായ ജോക്കോ വിദോദോയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യൻ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം ബൈക്കോടിച്ചെത്തിയത്. ഔദ്യോഗിക വാഹനത്തിൽ നിന്നിറങ്ങി ബൈക്ക് ഓടിച്ച് വിദാദോ ഉദ്ഘാടന വേദിയിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ ഇത് വെറുമൊരു ബൈക്കോട്ടമായിരുന്നില്ലെന്നതാണ് അദ്ഭുതം. കൂറ്റന്‍ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചു കയറ്റി റോഡിലേക്ക് പറന്നിറങ്ങിയ യമഹ സൂപ്പർബൈക്കായ എഫ്സി1ല്‍ സ്റ്റണ്ടുകൾ കാണിച്ചായിരുന്നു പ്രസിഡന്‍റിന്‍റെ യാത്ര.

998 സിസി എൻജിനാണ് ഈ ബൈക്കിന്‍റെ ഹൃദയം. പരമാവധി 150 ബിഎച്ച്പി കരുത്തും 106 എൻഎം ടോർക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. ഇന്തൊനീഷ്യയിലെ ഏറ്റവും ജനകീയനായ നേതാവായ ജോക്കോ വിദോദോയുടെ ബൈക്ക് പ്രേമം പ്രസിദ്ധമാണ്. 14 കോടി ഇന്തൊനീഷ്യൻ റുപ്പയ അതായത് ഏകദേശം ആറരലക്ഷം രൂപയാണ് ഈ ബൈക്കിന്‍റെ വില.