Asianet News MalayalamAsianet News Malayalam

ജാവയുടെ ആദ്യ ഡീലര്‍ഷിപ്പുകള്‍ തുറന്നു

ഐതിഹാസിക ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവ മോട്ടോര്‍ സൈക്കിള്‍സ് തിരിച്ചു വരവിന്‍റെ പാതയിലാണ്. രണ്ടാം വരവില്‍ ജാവയുടെ രാജ്യത്തെ ആദ്യ ഡീലര്‍ഷിപ്പുകള്‍ തുറന്നതാണ് പുതിയ വാര്‍ത്ത. പുണെയിലെ ബാനര്‍, ചിന്‍ചാവദ് എന്നിവിടങ്ങളിലാണ് ജാവയുടെ ആദ്യ രണ്ട് ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്.

Jawa Motorcycles Open First Dealerships In India
Author
Pune, First Published Dec 17, 2018, 9:51 PM IST

ഐതിഹാസിക ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവ മോട്ടോര്‍ സൈക്കിള്‍സ് തിരിച്ചു വരവിന്‍റെ പാതയിലാണ്. രണ്ടാം വരവില്‍ ജാവയുടെ രാജ്യത്തെ ആദ്യ ഡീലര്‍ഷിപ്പുകള്‍ തുറന്നതാണ് പുതിയ വാര്‍ത്ത. പുണെയിലെ ബാനര്‍, ചിന്‍ചാവദ് എന്നിവിടങ്ങളിലാണ് ജാവയുടെ ആദ്യ രണ്ട് ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്ത് രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്. 

പുത്തന്‍ ജാവ ബൈക്കുകള്‍ 2019 ജനുവരിയോടെയാണ്  ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങുക. ആദ്യ ഡീലര്‍ഷിപ്പിന്‍റെ ഉദ്ഘാടനത്തിനൊപ്പം ടെസ്റ്റ് ഡ്രൈവും ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടാണ് ജാവയുടെ തിരിച്ചുവരവ്. ജാവ, ജാവ 42 എന്നിവയുടെ ബുക്കിങ്ങും കമ്പനി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.  എന്നാല്‍, ജാവ പരാക്ക് അടുത്ത വര്‍ഷമായിരുക്കും പുറത്തിറങ്ങുക.  5000 രൂപ ടോക്കണ്‍ അഡ്വാന്‍സ് നല്‍കി ഡീലര്‍ഷിപ്പുകളില്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ടെസ്റ്റ് ഡ്രൈവിനുള്ള അവസരം.

ആദ്യ ഘട്ടത്തില്‍ രാജ്യത്തുടനീളം 105 ഡീലര്‍ഷിപ്പുകള്‍ തുടങ്ങുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ 27 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തും ജാവയ്ക്ക് ഡീലര്‍ഷിപ്പുണ്ട്. ഇതില്‍ ഏഴ് ഡീലര്‍ഷിപ്പുകള്‍ കേരളത്തിലാണ്‌. കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഡീലര്‍ഷിപ്പുകള്‍. ഇവയും വൈകാതെ പ്രവര്‍ത്തനമാരംഭിക്കും.

22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. ജാവ 42 ന് 1.55 ലക്ഷം രൂപയും ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ പരേക്കിന് 1.89 രൂപയുമാണ് ദില്ലി എക്‌സ്‌ഷോറൂം വില. 1960 കളിലെ പഴയ ജാവയെ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങളോടെയാണ് ജാവയുടെ രണ്ടാം വരവ്. 

പഴയ ക്ലാസിക് ടൂ സ്ട്രോക്ക് എന്‍ജിന് സമാനമായി ട്വിന്‍ എക്സ്ഹോസ്റ്റ് ആണ് പുതിയ ജാവകളുടെ പ്രധാന ആകര്‍ഷണം. ജാവ പരേക്കിൽ 334 സിസി എൻജിനാണ് ഹൃദയം. മറ്റുരണ്ട് ബൈക്കുകളുടേത് 293 സിസി എൻജിനും. ഈ 293 സിസി എൻജിന്‍ 27 എച്ച്പി കരുത്തും 28 എൻഎം ടോർക്കും സൃഷ്‍ടിക്കും. മലിനീകരണ നിയന്ത്രണ നിലവാരത്തില്‍ ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളതാണ് എന്‍ജിന്‍. 6 സ്പീഡ് ഗിയർബോക്സാണ് ട്രാന്‍സ്മിഷന്‍.  ബൈക്കിന് കിക് സ്റ്റാർട്ട് ഉണ്ടാകില്ല.   ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യം നിരത്തിലെത്തുക. ശേഷി കൂടിയ പരേക്കിന്റെ വില പ്രഖ്യാപിച്ചെങ്കിലും ഉടൻ വിപണിയിലെത്തില്ല. ഫാക്ടറി കസ്റ്റം മോഡലാണ് ജാവ പെരാക്ക്. 

കേരളത്തിലെ ജാവ ഡീലര്‍ഷിപ്പുകള്‍

കണ്ണൂര്‍ - സൗത്ത് ബസാര്‍ 
കോഴിക്കോട് - പുതിയങ്ങാടി പിഒ
തൃശ്ശൂര്‍ - കുറിയച്ചിറ
കൊച്ചി - എടപ്പള്ളി പിഒ
ആലപ്പുഴ - ഇരുമ്പ് പാലം പിഒ
കൊല്ലം - പള്ളിമുക്ക് 
തിരുവനന്തപുരം - നിറമണ്‍കര ജംങ്ഷന്‍

 

Follow Us:
Download App:
  • android
  • ios