Asianet News MalayalamAsianet News Malayalam

സിനിമ ഹിറ്റായതിനു പിന്നാലെ ബെന്‍സ് GLE സ്വന്തമാക്കി യുവനടി

Judwaa 2 Actor Taapsee Pannu Buys Mercedes Benz GLE
Author
First Published Oct 8, 2017, 9:17 AM IST

ജുഡ്‌വ 2 ചിത്രം ഹിറ്റായതിന് തൊട്ടുപിന്നാലെ മെഴ്‌സിഡീസ് ബെന്‍സ് GLE സ്വന്തമാക്കി ബോളിവുഡ് താരം തപ്‌സി പന്നു. GLE സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡല്‍ സ്വന്തമാക്കിയ വിവരം വാഹനത്തിനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്‍ത് തപ്‍സി തന്നെയാണ് ആരാധകരെ അറിയിച്ചത്.

 ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന എസ് യു വികളിലൊന്നാണ് GLE. 64.06 ലക്ഷം രൂപ മുതല്‍ 74.58 ലക്ഷം വരെയാണ് GLE-യുടെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. 201 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുന്ന  2.1 ലിറ്റര്‍ ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനും 255 ബിഎച്ച്പി പവറും 620 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുന്ന 3 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും GLE ലഭ്യമാകും. ആള്‍വീല്‍ ഡ്രൈവില്‍ 9 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്.

245 ബിഎച്ച്പി പവറും 480 എന്‍എം ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ V6 പെട്രോള്‍ എന്‍ജിന്‍ അടുത്തിടെയാണ് ഇന്ത്യയിലെത്തിയത്.

Follow Us:
Download App:
  • android
  • ios