നിഞ്ച 400 ഇന്ത്യന്‍ വിപണിയിലെത്തി

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കവാസാക്കിയുടെ നിഞ്ച 400 ഇന്ത്യന്‍ വിപണിയിലെത്തി. 4.69 ലക്ഷം രൂപയാണ് പുതിയ പൂര്‍ണ ഫെയേര്‍ഡ് നിഞ്ച 400 ന്റെ ദില്ലി എക്‌സ്‌ഷോറൂം വില

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

399 സിസി പാരലല്‍ ട്വിന്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്‍റെ ഹൃദയം. 10,000 rpm ല്‍ 48.3 bhp കരുത്തും 8,000 rpm ല്‍ 38 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്‍ടിക്കും.

സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയുള്ള ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.