എറണാകുളം-കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. പാലക്കാടുനിന്നു കോയമ്പത്തൂര്‍, ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസും പുനരാരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്കു സര്‍വീസുണ്ട്. കുറ്റിപ്പുറം, പള്ളിപ്പുറം പാലങ്ങളിലെ ജോലികളും പരിശോധനയും പൂര്‍ത്തിയായി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. 

തിരുവനന്തപുരം: എറണാകുളം കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. പാലക്കാടുനിന്നു കോയമ്പത്തൂര്‍, ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസും പുനരാരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്കു സര്‍വീസുണ്ട്. കുറ്റിപ്പുറം, പള്ളിപ്പുറം പാലങ്ങളിലെ ജോലികളും പരിശോധനയും പൂര്‍ത്തിയായി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

നേരത്തെ വേണാട്,പരശുറാം, മംഗള,കന്യാകുമാരി എക്‌സ്‌പ്രസ് അടക്കമുള്ള ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ജനശതാബ്ദി എക്‌സ്‌പ്രസ് എറണാകുളം വരെ സര്‍വ്വീസ് നടത്തി. മാവേലി എക്‌സ്‌പ്രസ് എറണാകുളം –തിരുവനന്തപുരം റൂട്ടില്‍ സര്‍വ്വീസ് നടത്തും.

ലോകമാന്യ തിലകില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന നേത്രാവതി എക്‌സ്‌പ്രസും നിസാമുദ്ദീന്‍-എറണാകുളം എക്‌സ്‌പ്രസും കോഴിക്കോട് വരെ മാത്രം സര്‍വ്വീസ് നടത്തും. തിരുവനന്തപുരത്തു നിന്നുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ തിരുനല്‍വേലി വഴി തിരിച്ചുവിട്ടു. മുംബൈ-കന്യാകുമാരി എക്‌സ്‌പ്രസ്,കേരള എക്‌സ്‌പ്രസ്,ശബരി എക്‌സ്‌പ്രസ് എന്നിവ മധുര വഴി തിരിച്ചുവിട്ടു. രാജധാനി എക്‌സ്‌പ്രസ് മംഗലാപുരം-തിരുവനന്തപുരം റൂട്ടില്‍ സര്‍വ്വീസ് നടത്തില്ലെന്നും റയില്‍വെ അറിയിച്ചു.

ദീര്‍ഘദൂര യാത്രക്കാരെ സഹായിക്കാനായി റെയില്‍വേ ശനിയാഴ്ച കൂടുതല്‍ കണക്‌ഷന്‍ ട്രെയിനുകള്‍ ഓടിക്കുന്നുണ്ട് ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ കായംകുളം-കോട്ടയം-എറണാകുളം റൂട്ടില്‍ ഇന്നും വൈകിട്ട് നാലു മണി വരെ ട്രെയിന്‍ ഗതാഗതം റദ്ദാക്കിയിരുന്നു. അതേസമയം. കോഴിക്കോട്ടുനിന്ന് മംഗളൂരുവിലേക്ക് ഇന്നു വൈകിട്ട് അഞ്ചിനും രാത്രി ഒന്‍പതിനും പാസഞ്ചര്‍ സ്‌പെഷലുകള്‍ പുറപ്പെടും. എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തും ഉച്ചയ്‌ക്ക് 2.05ന് ചെറുവത്തൂരിലേക്കും പാസഞ്ചറുണ്ട്.