ഹുബ്ബള്ളി - കൊച്ചുവേളി - ബംഗളൂരു പ്രതിവാര എക്സ്പ്രസ് ട്രെയിനിന് മൂന്ന് സ്ലീപ്പര്‍ കോച്ചുകള്‍ കൂടി അനുവദിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച രാവില ഹുബ്ലിയില്‍ നിന്നുള്ള 12777 നമ്പര്‍ ട്രെയിന്‍ വൈകിട്ട് 3 മണിക്ക യശ്വന്ത്പുരയിലും  പിറ്റേന്ന് രാവിലെ 6.30ന്  കൊച്ചുവേളിയിലും എത്തും.  മടക്ക ട്രെയിന്‍ (12778) വ്യാഴാഴ്ട ഉച്ചയക്ക് 12.50ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 4.30ന് യശ്വന്ത്പുരയിലും 12.40ന് ഹുബ്ബള്ളിയിലുമെത്തും. 

അവധിക്കാലത്തെ തിരക്കു പരിഗണിച്ച് ഒരുമാസത്തേക്കാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫലപ്രദമാണെങ്കില്‍ സ്ഥിരമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.