ബസുകളുടെ വശങ്ങളിലും പിന്നിലും പതിക്കുന്ന പരസ്യങ്ങളിലൂടെ കെഎസ്ആര്‍ടിസി നേടിയത് നൂറ് കോടിക്ക് മുകളില്‍ വരുമാനമെന്ന് റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസി ബസുകളില്‍ അഞ്ചു വര്‍ഷത്തേക്കു പരസ്യം പതിക്കുന്നതിന് 161 കോടി രൂപയ്ക്ക് കരാറായി. 

ബസുകളുടെ വശങ്ങളിലും പിന്നിലും പതിക്കുന്ന പരസ്യങ്ങളിലൂടെ കെഎസ്ആര്‍ടിസി നേടിയത് നൂറ് കോടിക്ക് മുകളില്‍ വരുമാനമെന്ന് റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസി ബസുകളില്‍ അഞ്ചു വര്‍ഷത്തേക്കു പരസ്യം പതിക്കുന്നതിന് 161 കോടി രൂപയ്ക്ക് കരാറായി. ഈ കരാറിലൂടെ 102 കോടി രൂപയുടെ നേട്ടം കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുമെന്നാണ് മാനേജ്‌മെന്റ് അവകാശപ്പെട്ടതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 

 കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് വര്‍ഷം 21 കോടി രൂപയും ജനറം ബസുകള്‍ക്ക് 5.33 കോടി രൂപയും ലഭിക്കും. മുമ്പ് ഇത്തരത്തില്‍ 59 കോടി രൂപയാണ് ലഭിച്ചിരുന്നത്. കരാര്‍ വ്യവസ്ഥകളിലുണ്ടായിരുന്ന പാളിച്ചകള്‍ കാരണമാണ് നഷ്ടമുണ്ടായിരുന്നത്. മുന്‍പ് 8.38 കോടിയും ജനറത്തിന് 1.30 കോടി രൂപയുമാണ് ലഭിച്ചിരുന്നത്. 

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളില്‍ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പുതിയ കരാറും അന്തിമഘട്ടത്തിലാണെന്നും നിലയ്ക്കല്‍-പമ്പ ബസുകളില്‍ പിന്‍വശത്തെ ഗ്ലാസില്‍ ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ വച്ച് പരസ്യം നല്‍കുന്നതും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.