കെഎസ്ആർടിസിയുടെ ഏക വനിതാ ഡ്രൈവ പെരുമ്പാവൂർ സ്വദേശിനി വി പി ഷീല ഇനി തലസ്ഥാന നഗരിയിലൂടെ ബസോടിക്കും. സിറ്റി ഡിപ്പോയിലേക്ക് സ്ഥലം മാറ്റം കിട്ടിയ ഇവര്‍ കോവളം-കിഴക്കേക്കോട്ട ബസിന്റെ ഡ്രൈവറായി ചുമതലയേറ്റു. 

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഏക വനിതാ ഡ്രൈവ പെരുമ്പാവൂർ സ്വദേശിനി വി പി ഷീല ഇനി തലസ്ഥാന നഗരിയിലൂടെ ബസോടിക്കും. സിറ്റി ഡിപ്പോയിലേക്ക് സ്ഥലം മാറ്റം കിട്ടിയ ഇവര്‍ കോവളം-കിഴക്കേക്കോട്ട ബസിന്റെ ഡ്രൈവറായി ചുമതലയേറ്റു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വർക്കിങ് അറേഞ്ച്‌മെന്റിലാണ് ഇവർ സിറ്റി ഡിപ്പോയിലെത്തിയത്. ഇവരുടെ ബസിൽ വനിതാകണ്ടക്ടർ റീത്തയാണ് ആദ്യദിവസം ഡ്യൂട്ടിക്ക് പോയത്. തിരക്കേറിയ തലസ്ഥാനനഗരിയിലെ റോഡുകളിൽ സിറ്റി ബസ് ഓടിക്കുക ബുദ്ധിമുട്ടാണെങ്കിലും ഷീല ആദ്യദിനം തിരക്കുള്ള ബസ് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. കെഎസ്ആർടിസി 2013 ബാച്ചിലെ ഡ്രൈവറാണ് ഷീല.