Asianet News MalayalamAsianet News Malayalam

വരുന്നൂ, ദ കോര്‍ണര്‍ റോക്കറ്റ്

KTM Duke
Author
First Published Feb 22, 2017, 6:30 AM IST

ഓസ്ട്രിയന്‍ ഇരുചക്രവാഹന നിര്‍മാതാക്കളായ കെടിഎമ്മിന്‍റെ പുതിയ രൂപത്തിലുള്ള ഡ്യൂക്ക് 200, ഡ്യൂക്ക് 390 എന്നീ ബൈക്കുകള്‍ ഫെബ്രുവരി 23ന് പുറത്തിറങ്ങും.

ദ കോര്‍ണര്‍ റോക്കറ്റ് എന്നാണ് പുതിയ ഡിസൈന് കമ്പനി നല്‍കിയിരിക്കുന്ന പേര്. കൂടുതല്‍ ഷാര്‍പ്പായ ഡിസൈനാണ് ബൈക്കിന്. 13.4 ലീറ്റര്‍ ഇന്ധനം നിറയ്ക്കാനാവുന്ന വലിയ ഫ്യൂവല്‍ ടാങ്കുകള്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകള്‍, സ്മാര്‍ട്‌ഫോണുമായി കണക്ട് ചെയ്യാവുന്ന കെടിഎം മൈ റൈഡ് സാങ്കേതിക വിദ്യ, മികച്ച റൈഡര്‍, പില്യന്‍ സീറ്റുകള്‍ എന്നിവയ്ക്കു പുറമെ ഉപഭോക്താവിന്റെ ആവശ്യമനുസരിച്ചു ക്രമീകരിക്കാവുന്ന ക്ലച്ച്, ബ്രേക്ക് ലിവറുകള്‍ എന്നിവയും പുതിയ ഡ്യൂക്കിലുണ്ടാകും. അണ്ടര്‍ ബെല്ലി എക്‌സ്‌ഹോസ്റ്റിന് പകരം സാദാ എക്‌സ്‌ഹോസ്റ്റായിരിക്കും. കൂടാതെ സ്ലിപ്പര്‍ ക്ലച്ച്, റൈഡ് ബൈ വയര്‍ സാങ്കേതിക വിദ്യ, വിറയല്‍ കുറയ്ക്കാനായി ബാലന്‍സര്‍ ഷാഫ്റ്റ് തുടങ്ങിയവയും പുതിയ ഡ്യൂക്കിന്റെ പ്രത്യേകതയാണ്.

കഴിഞ്ഞ വര്‍ഷം അവസാനം മിലാനില്‍ നടന്ന രാജ്യാന്തര ടൂ വീലര്‍ ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ച പുതിയ ഡ്യൂക്ക് മോഡലുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഡ്യൂക്ക് 390, സൂപ്പര്‍ ഡ്യൂക്ക് 1290, സൂപ്പര്‍ ഡ്യൂക്ക് 790 തുടങ്ങിയ മോഡലുകളാണ് മിലാനില്‍ പ്രദര്‍ശിപ്പിച്ചത്. പഴയതില്‍ നിന്നും തികച്ചും വ്യത്യസ്ത രൂപവുമായി എത്തുന്ന പുതിയ 390 മോഡലിനു 22.15 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില. 250 സിസി ബൈക്കുകള്‍ കൂടി ഇതിനോടൊപ്പം പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കമ്പനി 250 സിസി ബൈക്ക് പുറത്തിറക്കുന്നു എന്ന വാര്‍ത്തകളോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Follow Us:
Download App:
  • android
  • ios