ട്രക്കിനടിയില്‍പ്പെട്ട ബൈക്ക് യാത്രക്കാരി ഒരുപോറല്‍പോലുമേല്‍ക്കാതെ അതിശയകരമായി രക്ഷപ്പെടുന്നചിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. ചൈനയിലാണു സംഭവം. മെയിന്‍ റോഡില്‍ നിന്നും പെട്രോള്‍ പമ്പിലേക്കു വളഞ്ഞു വരികയായിരുന്ന ട്രക്കിന്റെ അടിയിലാണു സ്കൂട്ടര്‍ യാത്രക്കാരി വീണത്. സ്കൂട്ടറുമായി യുവതി അടിയിൽപെട്ടത് അറിയാതെ ട്രക്ക് കുറച്ചു ദൂരം ഓടുന്നതും വീഡിയോയില്‍ കാണാം.

വാഹനത്തിനും സ്കൂട്ടറിനും ഇടയില്‍ കുരുങ്ങിയ യുവതി വാഹനത്തിന്‍റെ അതേ വേഗതയില്‍ കൈകുത്തി റോഡിലൂടെ വാഹനത്തിനൊപ്പം റോഡിലൂടെ ഇഴയുന്നതും വീഡിയോയിലുണ്ട്. ഇതാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെടാന്‍ കാരണം. വാഹനം നിർത്തിയ ശേഷം യുവതി പുറത്തേക്കിറങ്ങുന്നതും വീഡിയോയില്‍ കാണാം. പമ്പിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്.