വാഹനമോഷ്ടാക്കളുടെ വാന്‍ ജീപ്പോടിച്ച യുവതി ഇടിച്ചുതെറിപ്പിച്ചു; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 11, Sep 2018, 7:10 PM IST
Lady in Jeep grand cherokee suv attack thieves who tried to attack her Video
Highlights

തോക്കുചൂണ്ടി തന്‍റെ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി മോഷ്ടിക്കാനെത്തിയ യുവാക്കളുടെ വാന്‍ യുവതി ഇടിച്ചു തെറിപ്പിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. 
 

തോക്കുചൂണ്ടി തന്‍റെ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി മോഷ്ടിക്കാനെത്തിയ യുവാക്കളുടെ വാന്‍ യുവതി ഇടിച്ചു തെറിപ്പിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. 

മകളുമായി ജീപ്പ് ചെറോക്കിയിൽ വീടിന്‍റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറിയ ഉടന്‍ യുവതി ആക്രമണത്തിന് ഇരയാകുന്ന ദൃശ്യങ്ങളോടെയാണ് സിസിടിവി വീഡിയോ തുടങ്ങുന്നത്. യുവതിയുടെ തൊട്ടു പിന്നാലെ വാനിൽ വീട്ടിലേക്ക് കയറിയ മൂന്നു യുവാക്കൾ തോക്കുചൂണ്ടി ഇവരോട് വാഹനത്തിൽ നിന്നു ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. 

എന്നാൽ വാഹനത്തിൽ നിന്നിറങ്ങാൻ തയ്യാറാകാതിരുന്ന യുവതി മിന്നല്‍ വേഗതയില്‍ ജീപ്പ് പുറകോട്ടെടുത്ത് വാൻ ഇടിച്ചു തെറിപ്പിച്ചു. അമ്പരുന്നു പോയ കവര്‍ച്ചക്കാര്‍ ഗേറ്റിനു പുറത്തെത്തിയ വാഹനത്തിലേക്ക് ചാടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ യുവതി വീണ്ടും വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒടുവില്‍ ഒരു രക്ഷയുമില്ലാതെ മോഷ്ടാക്കൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്‍റെ ലക്ഷ്വറി എസ് യു വികളിലൊന്നാണ് ഗ്രാൻഡ് ചെറോക്കി. 3.0 ലീറ്റർ ഡീസൽ, 3.6 ലീറ്റർ പെട്രോൾ എൻജിനുകളാണ് ഗ്രാന്‍ഡ് ചെറോക്കിയുടെ ഹൃദയം. ഏകദേശം 78 ലക്ഷം രൂപ മുതലാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില. എന്തായാലും യുവതിക്ക് പിന്തുണയുമായി നിരവധിപേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്.

 

 

loader