Asianet News MalayalamAsianet News Malayalam

മൂന്നു സെക്കന്‍ഡ് കൊണ്ട് 100 കിമീ, ആ കാര്‍ ഇന്ത്യയില്‍!

ഇറ്റാലിയന്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ പെര്‍ഫോമെന്‍സ് മോഡലായ ഹുറാകാന്‍ ഇവോയുടെ റിയര്‍ വീല്‍ ഡ്രൈവ് ഇന്ത്യന്‍ വിപണിയിലെത്തി

Lamborgini Hurecan EVO RWD
Author
Mumbai, First Published Jan 30, 2020, 11:17 AM IST

ഇറ്റാലിയന്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ പെര്‍ഫോമെന്‍സ് മോഡലായ ഹുറാകാന്‍ ഇവോയുടെ റിയര്‍ വീല്‍ ഡ്രൈവ് ഇന്ത്യന്‍ വിപണിയിലെത്തി. ഹുറാകാൻ ഇവോ ഓൾ-വീൽ-ഡ്രൈവിനും ഇവോ സ്പൈഡറിനും ശേഷം ഹുറാകാൻ ഇവോ ശ്രേണിയിലെ മൂന്നാമൻ, ഹുറാകാൻ ഇവോ RWD-നെയാണ് ലംബോർഗിനി ഇന്ത്യയിലെ അവതരിപ്പിച്ചത്.

3.22 കോടി രൂപയാണ് ഈ മോഡലിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഓള്‍ വീല്‍ ഡ്രൈവ് ഇവോയിക്കും ഇവോ സ്‌പൈഡറിനുമൊപ്പമായിരിക്കും ഈ വാഹനവും വില്‍പ്പനയ്‌ക്കെത്തുക. 

2019ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഹുറാകാന്‍ ഇവോയ്ക്ക് കരുത്തേകുന്ന 5.2 ലിറ്റര്‍ വി 10 എന്‍ജിന്‍ തന്നെയാണ് ഈ വാഹനത്തിന്‍റയും ഹൃദയം. 594 ബിഎച്ച് പി കരുത്ത് നല്‍കുന്ന ഈ എന്‍ജിന്റെ പരമാവധി ടോര്‍ക് 550 എന്‍എമ്മാണ്. പരമാവധി വേഗത മണിക്കൂറില്‍ 323 കിലോമീറ്ററുള്ള ഈ വാഹനം പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗമെടുക്കാന്‍ വേണ്ടത് 3.3 സെക്കന്‍ഡുകള്‍ മാത്രം. 

പക്ഷേ പുതിയ വാഹനത്തിന്‍റെ എൻജിൻ ഔട്പുട്ടിൽ വ്യത്യാസമുണ്ട് 8,000 ആർ‌പി‌എമ്മിൽ‌ 610 എച്ച്പി പവറും 6,500 ആർ‌പി‌എമ്മിൽ‌ 550 എൻ‌എം ടോർക്കുമാണ് ഈ വി10 എൻജിൻ ഹുറാക്കൻ ഇവോ RWD-യിൽ സൃഷ്‍ടിക്കുന്നത്. അതായത് ഹുറാകാൻ ഇവോ ഓൾ-വീൽ-ഡ്രൈവിനെക്കാൾ 30 എച്പി പവറും 40 എൻഎം ടോർക്കും കുറവാണ് ഹുറാക്കൻ ഇവോ RWD-ന്. 325 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കാൻ സാധിക്കുന്ന ഹുറാക്കൻ ഇവോ RWD-യ്ക്ക് 3.3 സെക്കന്റ് മാത്രം മതി 100 കിലോമീറ്റർ വേഗത എത്തിപ്പിടിക്കാൻ.

ഇവോയുടെ പുതിയ പതിപ്പ് എന്ന് ഈ വാഹനത്തെ വിശേഷിപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍, പുതിയ ഡ്രൈവിങ്ങ് അനുഭവം പകരാന്‍ കഴിയുന്ന മാറ്റങ്ങള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. പെര്‍ഫോമെന്‍സ് ട്രാക്ഷന്‍ കണ്‍ട്രോളാണ് ഇതില്‍ പ്രധാനം. കാറിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്ന സെന്‍സറുകള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. 

ലുക്കിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വ്യത്യസ്തമായ ഫ്രണ്ട് സ്പ്ലിറ്റർ, എയർ ഇൻടെയ്ക്ക്, റീഡിസൈൻ ചെയ്ത റിയർ ഡിഫ്യൂസർ എന്നിവയാണിത്.  സെന്‍ട്രല്‍ കണ്‍സോളില്‍ 8.4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനുണ്ട്. ക്ലൈമെറ്റ് കണ്‍ട്രോള്‍ മുതല്‍ അഡ്വാന്‍സ്ഡ് വോയ്സ് കമാന്‍ഡ് സംവിധാനവും ഈ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഹുറാകാൻ ഇവോ ശ്രേണിയിലെ ഏറ്റവും വിലക്കുറവുള്ള മോഡലായതുകൊണ്ടു തന്നെ ചില ഫീച്ചറുകൾ RWD-യിൽ ഒഴിവാക്കിയിട്ടുണ്ട്. ഫ്രന്റ് ആക്‌സിൽ, റിയർ സ്റ്റിയറിംഗ് എന്നിവ ഹുറാകാൻ ഇവോ RWD-യിൽ ഇല്ല. അതെ സമയം ആക്‌സിലറേറ്റ് ചെയ്യുമ്പോൾ സ്ലൈഡ് ചെയ്യാൻ സഹായിക്കും വിധം പുതിയ പി-ടിസിഎസ് അഥവാ പെർഫോമൻസ് ട്രാക്ഷൻ കണ്ട്രോൾ സിസ്റ്റം ഹുറാകാൻ ഇവോ RWD-യിൽ ചേർത്തിട്ടുണ്ട്. സെന്റർ കൺസോളിൽ 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആപ്പിൾ കാർപ്ലേ കണക്ടിവിറ്റി, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 19 ഇഞ്ച് അല്ലോയ്‌ വീലുകളെ പൊതിയുന്ന പിറെല്ലി പി സീറോ ടയറുകൾ എന്നിവയാണ് മറ്റുള്ള വിശേഷങ്ങൾ.

ഉടൻ ഇന്ത്യയിലെത്തുന്ന ഫെരാരി എഫ്8 ട്രിബ്യൂട്ടോ, ആസ്റ്റൺ മാർട്ടിൻ വാന്റേജ്, മെഴ്‌സിഡസ്-എഎംജി ജിടി ആർ എന്നെ ടു-വീൽ ഡ്രൈവ് സ്പോർട്സ് കാറുകളുമായാണ് ഹുറാകാൻ ഇവോ RWDയുടെ മുഖ്യ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios