കെഎസ്ആര്‍ടിസി ഘട്ടംഘട്ടമായി എല്‍എന്‍ജിയിലേക്ക് മാറാനൊരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി ആദ്യഘട്ടത്തില്‍ 100 എല്‍.എന്‍.ജി. ബസുകള്‍ വാങ്ങാനാണ് തീരുമാനമെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.
കെഎസ്ആര്‍ടിസി ഘട്ടംഘട്ടമായി എല്‍എന്‍ജിയിലേക്ക് മാറാനൊരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി ആദ്യഘട്ടത്തില്‍ 100 എല്‍.എന്‍.ജി. ബസുകള്‍ വാങ്ങാനാണ് തീരുമാനമെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.
പൊതുമേഖലാ കമ്പനിയായ പെട്രോനെറ്റ് എല്‍.എന്‍.ജി.യില്‍നിന്നാണ് ബസുകള്‍ വാങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു എല്‍.എന്‍.ജി. ബസിന് 37.5 ലക്ഷം രൂപയാണ് വില. ഡീസല്‍ ബസിന് 26 ലക്ഷവും. കഴിഞ്ഞ 26-ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായതന്നാണ് റിപ്പോര്‍ട്ട്.
എല്‍.എന്‍.ജി. ബസുകളില്‍ ക്രയോജനിക് ടാങ്കുകളാകും ഉണ്ടാവുക. ഒരു എല്‍.എന്‍.ജി. ബസിന് കിലോമീറ്ററിന് പത്തുരൂപയാണ് ചെലവ്. ഒരുലിറ്റര്‍ എല്‍.എന്‍.ജി.ക്ക് 46 രൂപയാണ് വില. ഒരു ടാങ്ക് എല്‍.എന്‍.ജി.യില്‍ 600 കിലോമീറ്റര്‍വരെ ഓടാനാകും. ഏസിയുള്ളതും ഇല്ലാത്തതുമായ ബസുകള്‍ പെട്രോനെറ്റ് ഇറക്കുന്നുണ്ട്. ഏതുതരം ബസ് വേണമെന്ന് കെ.എസ്.ആര്‍.ടി.സി. പിന്നീട് അറിയിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.