മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) യുടെ ചെറു യാത്രാവാഹനം ജീത്തൊ വിൽപ്പനയ്ക്കെത്തി. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരമുള്ള ഡീസൽ എൻജിൻ ഘടിപ്പിച്ച പെട്രോൾ, സി എൻ ജി എൻജിനുകളോടെ എത്തുന്ന മിനിവാനായ ജീത്തോയ്ക്ക് ഹാർഡ് ടോപ്, സെമി ഹാർഡ് ടോപ് വകഭേദങ്ങളുമുണ്ട്. തുടക്കത്തിൽ ഡീസൽ എൻജിൻ ഘടിപ്പിച്ച, സെമി ഹാർഡ് പതിപ്പാണു വിപണിയിലുള്ളത്.

പെട്രോൾ, സി എൻ ജി എൻജിനുകൾ ഘടിപ്പിച്ച വകഭേദങ്ങളും വിൽപ്പനയ്ക്കെത്തും. ജീത്തൊയിലെ ബി എസ് നാല് എൻജിനു പരമാവധി 16 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാനാവും.

അവസാനഘട്ട ഗതാഗത സൗകര്യം ലഭ്യമാക്കാൻ നഗര, അർധ നഗര പ്രദേശങ്ങളിൽ ജീത്തൊ പ്രയോജനപ്പെടുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. വാഹനത്തിന് 3.45 ലക്ഷം രൂപയാണു മുംബൈ ഷോറൂമിൽ വില.