മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സിറ്റി പിക് അപ്പായ ന്യൂ ബൊലേറോ മാക്സി ട്രക്ക് പ്ലസ് വിപണിയില്‍ അവതരിപ്പിച്ചു. ബി.എസ്. നാല് നിലവാരമുള്ള 2523 സി.സി എന്‍ജിനാണു വാഹനത്തിനു കരുത്തുപകരുന്നത്. ഈ നാല് സിലിന്‍ഡര്‍ എഞ്ചിന്‍ 63 എച്ച്.പി കരുത്തും 195 എന്‍.എം. ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

വാഹനത്തില്‍ 40.6 ചതുരശ്ര അടി വിസ്തൃതിയുള്ള കാര്‍ഗോ ബോക്സുണ്ട്. ഇത് 1,200 കിലോഗ്രാം വരെ ഭാരം വഹിക്കും. ഡീസലിന് 17.7 കിലോമീറ്ററാണ് ഇന്ധനക്ഷമത. 5.32 ലക്ഷം രൂപയാണ് വാഹനത്തിന്റെ മുംബൈ എക്സ് ഷോറൂം വില.